Today: 18 Jun 2019 GMT   Tell Your Friend
Advertisements
ലോകത്തെ പത്തിലൊന്നു കുട്ടികളും ബാലവേലയ്ക്ക് വിധിയ്ക്കപ്പെട്ടവര്‍
Photo #1 - Germany - Otta Nottathil - 12620199child_work
ബര്‍ലിന്‍: ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ലോകത്തെ ആകെ കുട്ടികളില്‍ പത്തിലൊന്നു പേരും വിശപ്പകറ്റാന്‍ ജോലി ചെയ്യുന്നവരാണെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. ഇവരുടെ എണ്ണം 152 മില്യന്‍ വരും.

ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് യൂനിസെഫ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിനായി ജോലിയെടുക്കുന്ന 152 മില്യന്‍ കുട്ടികളില്‍ ഏകദേശം പകുതിയോളം പേരും കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ 2025 ആവുമ്പോഴേയ്ക്കും ഇത്തരക്കാരുടെ എണ്ണം 121 മില്യനില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നു.2000 ല്‍ 246 മില്യന്‍ കുട്ടികളാണ് ബാലവേല ചെയ്തിരുന്നത്.

ഏറ്റവും കൂടുതല്‍ ബാലവേല തുടരുന്നത് ആഫ്രിക്കയിലാണ്, 72 മില്യന്‍. രണ്ടാം സ്ഥാനത്തുള്ള ഭൂഖണ്ഡം ഏഷ്യയും, 62 മില്യന്‍ കുട്ടികള്‍. ആകെ കുട്ടികളില്‍ എഴുപതു ശതമാനം പേരും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാണ്. 14 നു 16 ഇടയില്‍ പ്രായമുള്ള കുട്ടികളള്‍ക്ക് മിനിമം കൂലി ചില രാജ്യങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ കുട്ടികള്‍ക്കും മിതമായ കൂലി ലഭിയ്ക്കുന്നല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- dated 12 Jun 2019


Comments:
Keywords: Germany - Otta Nottathil - 12620199child_work Germany - Otta Nottathil - 12620199child_work,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us