Today: 18 Jun 2019 GMT   Tell Your Friend
Advertisements
കേരളത്തില്‍ 'സുവര്‍ണാവസരം' മുതലാക്കാനാവാതെ ബിജെപി
Photo #1 - India - Otta Nottathil - 245201910bjp

തിരുവനന്തപുരം: രാജ്യത്തെമ്പാടും പ്രതീക്ഷിച്ചതിലും വലിയ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവാത്തതിന്റെ ക്ഷീണത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിനു കരകയറാനാവുന്നില്ല. ശബരിമല വിഷയം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ഇതു സുവര്‍ണാവസരമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടത്. എന്നാല്‍, പാര്‍ട്ടിയുടെ തുറുപ്പു ചീട്ടായ വര്‍ഗീയതയ്ക്ക് ഇനിയും കേരളത്തില്‍ വേരോട്ടമായിട്ടില്ലെന്നു തെളിയിക്കുന്നതായി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം.

ബിജെപി വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെതിരേ ശശി തരൂര്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. വിജയമുറപ്പിച്ച് നേതാക്കള്‍ സീറ്റിനായി കടിപിടി കൂടിയ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ദയനീമായി മൂന്നാം സ്ഥാനത്തായി. തൃശൂരില്‍ സുരേഷ് ഗോപിയെ കാണാന്‍ കൂടിയ ആള്‍ക്കൂട്ടമൊന്നും വോട്ടായി മാറാതിരുന്നപ്പോള്‍, അവിടെയും മൂന്നാം സ്ഥാം മാത്രം. എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിനും ആലപ്പുഴയില്‍ കെ.എസ്. രാധാകൃഷ്ണനും വലിയ ചലമുണ്ടാക്കാനായില്ല. എന്നാല്‍, സ്ററാര്‍ കാന്‍ഡിഡേറ്റുകള്‍ മത്സരിച്ച സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിച്ചു എന്ന് ബിജെപിക്ക് ആശ്വസിക്കാം.

തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ശക്തമായ ഗ്രൂപ്പിസം കേരളത്തിലെ പരാജയത്തോടെ സംസ്ഥാന ഘടകത്തില്‍ ശക്തി പ്രാപിക്കുമെന്നാണ് സൂചന. ഇത്തവണ കഴിഞ്ഞല്ലെങ്കില്‍ വിജയം ഇനിയെന്ന് എന്നാണ് പല നേതാക്കളും ചോദിക്കുന്നത്. വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളിലടക്കം സംഘടനാ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പു പ്രവര്‍ത്തനവും എക്കാലത്തേക്കാളും ഇത്തവണ മെച്ചപ്പട്ടതായിരുന്നു. ആര്‍.എസ്.എസ്.തന്നെ നേതൃത്വം ഏറ്റെടുത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും ആര്‍.എസ്.എസിന്റെ സ്വാധീനമുണ്ടായി. പ്രധാനമന്ത്രി നാലുതവണ കേരളത്തില്‍ പ്രചാരണത്തിനെത്തി. ദേശീയ അധ്യക്ഷന്‍ അമിത്ഷായും മറ്റു നേതാക്കളും വന്നുകൊണ്ടേയിരുന്നു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശ്ശൂരും പ്രചാരണത്തിലൂടെ ജനക്കൂട്ടത്തെ ഇളക്കിമറിക്കാന്‍ പാര്‍ട്ടിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമായി. സര്‍വേ ഫലങ്ങളിലും എക്സിറ്റ് പോളുകളിലും കുമ്മനത്തിന് വിജയം പ്രവചിച്ചു. പത്തനംതിട്ടയും അക്കൗണ്ടിലേക്ക് പ്രതീക്ഷിക്കാമെന്നായി. സര്‍വോപരി ശബരിമലയ്ക്കുവേണ്ടി പാര്‍ട്ടിയും കര്‍മസമിതിയും നടത്തിയ പോരാട്ടങ്ങള്‍ നല്‍കിയ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും ശബരിമലയിലെ യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ സംസ്ഥാനസര്‍ക്കാരെടുത്ത നിലപാടിനെതിരേയുള്ള ഹിന്ദുസമൂഹത്തിന്റെ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി വോട്ടാകുന്നതാണ് കണ്ടത്.

തിരുവനന്തപുരത്ത് 2014~ല്‍ കിട്ടിയ നാലുമണ്ഡലങ്ങളിലെ ലീഡ് ഇത്തവണ നേമത്തുമാത്രമായി ചുരുങ്ങിയതാണ് ഏറ്റവും വലിയ ഞെട്ടല്‍. തൃശ്ശൂര്‍ പ്രതീക്ഷിച്ചിരുന്ന കെ. സുരേന്ദ്രന് പത്തനംതിട്ടയ്ക്ക് നറുക്കുവീഴുമ്പോഴേയ്ക്കും വളരെ വൈകി. എന്നിട്ടും സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരവം ചെറുതായിരുന്നില്ല. നേടിയ വോട്ടിലും വര്‍ധന. ആദ്യം പാലക്കാട്ടേക്കു പരിഗണിച്ച ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തൃശ്ശൂരോ പാലക്കാട്ടോ മത്സരിപ്പിക്കാതെ ആറ്റിങ്ങലേക്ക് മാറ്റി. ഇവിടെ അവര്‍ വോട്ടുവിഹിതം വന്‍തോതില്‍ ഉയര്‍ത്തിയെങ്കിലും പാലക്കാട്ടായിരുന്നെങ്കില്‍ ഇതിലും മെച്ചപ്പെട്ടേനെയെന്നുപോലും ബി.ജെ.പി ക്യാമ്പുകള്‍ വിലയിരുത്തുന്നു.
- dated 24 May 2019


Comments:
Keywords: India - Otta Nottathil - 245201910bjp India - Otta Nottathil - 245201910bjp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
raju_kakkanattu_chry
രാജു കാക്കനനാട്ട് നനിര്യാതനനായി Recent or Hot News
തുടര്‍ന്നു വായിക്കുക
18620193magic
ലഹരിവിരുദ്ധ മാജിക്കിനിടെ ഇന്ത്യന്‍ മജീഷ്യനെ പുഴയില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_congress_split_jose_k_mani_new_chairman_kottayam
കേരള കോണ്‍ഗ്രസ് പിളര്‍ന്നു ; ജോസ് കെ മാണി ബദല്‍ ചെയര്‍മാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16620194us
റഷ്യയുമായി ആയുധ ഇടപാട് വേണ്ട: ഇന്ത്യയോട് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
geevarghese_mar_themothios_expired_thiruvalla
സീറോമലങ്കര തിരുവല്ല അതിരൂപത മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
aleykutty_joseph_myladoor
ഏലിക്കുട്ടി ജോസഫ് മൈലാടൂര്‍ നിര്യാതയായി.
തുടര്‍ന്നു വായിക്കുക
2620195trade
യുഎസ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യയെ ബാധിക്കില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us