അവിശ്വസനീയമാംവിധം കനം കുറഞ്ഞതാണിത്. 5.6 എംഎം കനം, ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച ബോഡി, നാല് നിറങ്ങള്‍, പിന്നില്‍ ഒരു ക്യാമറ, 6.5~ഇഞ്ച് ഡിസ്പ്ളേ, അ19 പ്രോ ചിപ്സെറ്റ് (ഫോണുകളില്വെച്ച് ഏറ്റവും വേഗമേറിയ സിപിയു ആണിതെന്ന് ആപ്പിള്‍ പറയുന്നു) എന്നിവയാണ് സവിശേഷതകള്‍. 48 മെഗാപിക്സല്‍ ക്യാമറ സിസ്ററം ഇതിലുണ്ട്. ഇതൊരു പുതിയ ക്യാമറ സിസ്ററമാണെന്നും എഐ ഉപയോഗിച്ച് 2X ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം ഒരു സവിശേഷതയാണ്.
ടെലിഫോട്ടോ ഫോട്ടോകള്‍ 12 മെഗാപിക്സലിലാണ് ക്ളിക്ക് ചെയ്യുന്നത്.ഐഫോണ്‍ എയര്‍ അതിമനോഹരവും, കനം കുറഞ്ഞതും, ഭാരം കുറഞ്ഞതുമായ രൂപകല്‍പ്പനയില്‍ അമ്പരപ്പിക്കുന്നതാണ്. 18 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബാറ്ററി ഡിസൈന്‍. വില ഏകദേശം 1199 യൂറോ.

Comments: