Today: 31 Mar 2020 GMT   Tell Your Friend
Advertisements
കാട്ടുതീ: വീഴ്ചപറ്റിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
Photo #1 - Australia - Otta Nottathil - 13120197fire

സിഡ്നി: രാജ്യത്തു പടര്‍ന്നുപിടിച്ച കാട്ടുതീ കൈകാര്യംചെയ്തതില്‍ വീഴ്ചപറ്റിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. തീപടരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍. കുറച്ചുകൂടി മെച്ചപ്പെട്ടരീതിയില്‍ സാഹചര്യം കൈകാര്യം ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍മുതല്‍ രാജ്യത്തുപടരുന്ന തീ 28 പേരുടെ ജീവനെടുത്തു. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. 50 കോടി മൃഗങ്ങള്‍ വെന്തെരിഞ്ഞു. ഓസ്ട്രേലിയയില്‍മാത്രം കണ്ടുവരുന്ന കങ്കാരുക്കളും കോലകളും അടക്കം ഒട്ടേറെ ഇനങ്ങളില്‍പ്പെടുന്ന ജന്തുക്കളും പക്ഷികളും ഉരഗങ്ങളും ചാമ്പലായെന്നാണ് സിഡ്നി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ലക്ഷക്കണക്കിനുപേര്‍ പലായനംചെയ്തു.

ഞായറാഴ്ച എ.ബി.സി. ടെലിവിഷനുനല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരിന്റെ വീഴ്ച മോറിസണ്‍ എടുത്തുപറഞ്ഞത്. തീ ഏറ്റവുമധികം ബാധിച്ച വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശനം നടത്തുന്നതിനിടെ മോറിസണെ ജനം തടഞ്ഞ് വലിയരീതിയില്‍ പ്രതിഷേധിച്ചിരുന്നു. കാട്ടുതീ പടരുമ്പോള്‍ ഹവായി ദ്വീപിലേക്ക് വിനോദയാത്ര പോയതും മോറിസണുനേരെ വലിയ വിമര്‍ശനം വിളിച്ചുവരുത്തി. തുടര്‍ന്ന് യാത്ര വെട്ടിച്ചുരുക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
- dated 12 Jan 2020


Comments:
Keywords: Australia - Otta Nottathil - 13120197fire Australia - Otta Nottathil - 13120197fire,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
291201910corona
ഓസ്ട്രേലിയന്‍ ഗവേഷകര്‍ കൊറോണവൈറസിനെ ലാബില്‍ വികസിപ്പിച്ചു; ഇനി വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
15120197koala
കാട്ടുതീ കാരണം കോലകള്‍ വംശനാശ ഭീഷണിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us