Today: 30 Mar 2023 GMT   Tell Your Friend
Advertisements
453 കിലോ ഭാരമുള്ള കടല്‍ക്കൂരിയെ പിടിച്ചു, നീളം 11 അടി
Photo #1 - Canada - Otta Nottathil - 27820224sturgeon
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയന്‍ തീരത്തുനിന്ന് ലോകത്തിലെ ഏറ്റവും വലിയ 'കടല്‍ക്കൂരി'യെ പിടികൂടി. 11 അടി നീളവും 453 കിലോഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

നേരത്തേ തന്നെ വലിയ വെള്ള സ്ററര്‍ജനുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഫ്രേസര്‍ നദി. ഈ മത്സ്യങ്ങള്‍ സാധാരണയായി ചാരനിറത്തിലാണ് കാണാറുള്ളത്. എന്നാല്‍ ഇത്തവണ ലഭിച്ചത് വെളുത്ത നിറമുള്ളതാണ്. ചാഡ് ഹെല്‍മര്‍ എന്നയാളും സംഘവുമാണ് മത്സ്യത്തെ പിടികൂടിയത്.

തീരത്തുവച്ച് ഫോട്ടോകള്‍ എടുത്ത ശേഷം, ഹെല്‍മര്‍ ആല്‍ബിനോ സ്ററര്‍ജനെ തിരികെ നദിയിലേക്കുതന്നെ വിട്ടു. 'ഇത്രയും വലിപ്പമുള്ള ഒരു ആല്‍ബിനോ സ്ററര്‍ജനെ ലോകത്ത് ആരും ഇതുവരെ പിടികൂടിയിട്ടില്ല'~ഹെല്‍മര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 40 വര്‍ഷമായി ഫ്രേസര്‍ നദിയില്‍ മത്സ്യബന്ധനം നടത്തുന്ന ഹെല്‍മറിന്റെ കുടുംബം ആയിരക്കണക്കിന് കടല്‍ക്കൂരികളെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലുത് ഇതാദ്യമായാണെന്ന് അവരും പറയുന്നു.

ആല്‍ബിനോ സ്ററര്‍ജനെപറ്റിയുള്ള ലോക റെക്കോര്‍ഡുകളൊന്നും സൂക്ഷിച്ചിട്ടില്ല. കൂടാതെ ഈ കൂറ്റന്‍ വെള്ള സ്ററര്‍ജനുകളില്‍ ഭൂരിഭാഗവും പിടിക്കപ്പെടുകയും പിന്നീട് തിരിച്ചുവിടപ്പെടുകയും ചെയ്യുന്നതിനാല്‍, ഔദ്യോഗിക ലോക റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ കഴിയില്ല. മത്സ്യത്തെ ഒരു സര്‍ട്ടിഫൈഡ് സ്കെയിലില്‍ തൂക്കിനോക്കണമെങ്കില്‍ അതിനെ കൊല്ലണം. ഇക്കാരണത്താല്‍, ഒരു വെളുത്ത സ്ററര്‍ജന്റെ ഐജിഎഫ്എ ലോക റെക്കോര്‍ഡ് ഇപ്പോള്‍ കിട്ടിയതിന്റെ പുകിതിയിലും താഴെയാണ്.
- dated 27 Aug 2022


Comments:
Keywords: Canada - Otta Nottathil - 27820224sturgeon Canada - Otta Nottathil - 27820224sturgeon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26320233trudeau
ടിക് ടോക് നിരോധനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ട്രൂഡോ Recent or Hot News
തുടര്‍ന്നു വായിക്കുക
fake_admission_letter_indian_students_deported_canada
വ്യാജ അഡ്മിഷന്‍ ലെറ്റര്‍ കാനഡ 700 ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നു
തുടര്‍ന്നു വായിക്കുക
1000_km_sppeed_train_flexjet_canada
മണിക്കൂറില്‍ 1000 കി.മീ.വേഗതയില്‍ കാനഡയില്‍ ട്രെയിന്‍
തുടര്‍ന്നു വായിക്കുക
indian_students_visa_canada_first
കാനഡയിലെ സ്ററുഡന്റ് വിസക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്
തുടര്‍ന്നു വായിക്കുക
8220234lottery
ലോട്ടറിയടിച്ച പതിനെട്ടുകാരി വാങ്ങിയത് ഒരു വിമാനവും അഞ്ച് കാറും
തുടര്‍ന്നു വായിക്കുക
3220234uighur
ക്യാനഡ പതിനായിരം ഉയിഗൂര്‍ അഭയാര്‍ഥികളെ സ്വീകരിക്കും
തുടര്‍ന്നു വായിക്കുക
28120232amira
ഇസ്ളാമോഫോബിയയ്ക്കെതിരേ കാനഡയ്ക്ക് ഉപദേഷ്ടാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us