Today: 29 Sep 2020 GMT   Tell Your Friend
Advertisements
മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോര്‍വേക്കാര്‍ക്ക്
Photo #1 - Europe - Otta Nottathil - 101220194norway
ഓസ്ളോ: ഐക്യരാഷ്ട്ര സഭ തയാറാക്കിയ മനുഷ്യ വികസന സൂചിക പ്രകാരം ഏറ്റവും സന്തുഷ്ടിയുള്ള പൗരന്‍മാര്‍ നോര്‍വേയില്‍. സ്വിറ്റ്സര്‍ലണ്ടാണ് രണ്ടാം സ്ഥാനത്ത്. അയര്‍ലന്‍ഡിനാണ് മൂന്നാം സ്ഥാനം. ബ്രിട്ടന്‍(15), അമേരിക്ക(16) എന്നീ സ്ഥാനത്തും. ശ്രീലങ്ക (71), ഭൂട്ടാന്‍ (143), നേപ്പാള്‍ (137), ബംഗ്ളാദേശ് (135), പാകിസ്ഥാന്‍(152), അഫ്ഗാന്‍(170).

പട്ടികയിലെ ആദ്യഇരുപതില്‍ നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, അയര്‍ലണ്ട്, 4. ജര്‍മനി 4. ഹോങ്കോംഗ്, 5.ചൈന, 6. ഓസ്ട്രേലിയ,
7. ഐസ്ലാന്‍ഡ്, 8 സ്വീഡന്‍, 9. സിംഗപ്പൂര്‍, 10. നെതര്‍ലാന്‍ഡ്സ്, 11.ഡെന്മാര്‍ക്ക്, 12. ഫിന്‍ലാന്‍ഡ്, 13. കാനഡ,14 ന്യൂസിലാന്റ്, 15. യുണൈറ്റഡ് കിംഗ്ഡം, 16. യുണൈറ്റഡ് സ്റേററ്റ്സ,് 17. ബെല്‍ജിയം, 18. ലിസ്ററന്‍സൈ്ററന്‍, 19. ജപ്പാന്‍,20. ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ്.

ഈ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 129 മാത്രമായിരിക്കുമ്പോള്‍ സൗദി അറേബ്യയ്ക്ക് 36 ആണ്.

സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ ഖത്തര്‍ പൗരന്‍മാരാണ്, ശരാശരി വാര്‍ഷിക വരുമാനം 83600 പൗണ്ട്. ആയുര്‍ ദൈര്‍ഘ്യം കൂടുതല്‍ ഹോങ്കോങ്ങില്‍, 85 വയസ്. ഇവരാകട്ടെ ആഗോള റാങ്കിങ്ങില്‍ അഞ്ചാമത് എത്തിയപ്പോള്‍ ചൈന 85 ലും. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഓസ്ട്രേലിയയിലും ജര്‍മനിയിലും. ശരാശരി 22 വര്‍ഷമാണ് ഓസ്ട്രേലിയക്കാര്‍ പഠനത്തിനു മാറ്റി വയ്ക്കുന്നതെങ്കില്‍ ജര്‍മന്‍കാര്‍ ശരാശരി 14 വര്‍ഷമാണ് മാറ്റിവെയ്ക്കുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ കാലയളവ് 17 വര്‍ഷമാക്കുമെങ്കിലും 13 വര്‍ഷം മാത്രമാണ് പഠനത്തിനായി ഉപയോഗിയ്ക്കുന്നത്.ബ്രിട്ടനിലെ ആയുര്‍ദൈര്‍ഘ്യം 81 ഉം ശരാശരി വരുമാനം 30,000 പൗണ്ടുമാണ്. അമേരിക്കക്കാരുടെ ആയുര്‍ദൈര്‍ഘ്യം 79 ല്‍ എത്തി നില്‍ക്കുന്നു. 16 വര്‍0ഷം വിദ്യാഭ്യാസത്തിനായി നല്‍കുമെങ്കിലും 13 വര്‍ഷംകൊണ്ട് അതു തീര്‍ക്കും. വാര്‍ഷീക വരുമാനം ശരാശരി 40,000 ഡോളറാണ്.

ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ ഘടകങ്ങളാണ് റാങ്കിങ്ങില്‍ പരിഗണിച്ചിരിക്കുന്നത്. ശരാശരി 53 വയസ് മാത്രം ആയുസുള്ള മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്കാണ് ഈയിനത്തിലും ഏറ്റവും പിന്നില്‍. വിദ്യാഭ്യാസ കാര്യത്തില്‍ സൗത്ത് സുഡാന്‍കാര്‍ക്ക് ശരാശരി അഞ്ച് വര്‍ഷവും ബുര്‍ക്കിന ഫാസോക്കാര്‍ക്ക് രണ്ടു വര്‍ഷവും മാത്രം പഠനകാലം ലഭിക്കുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും കുറവു ലഭിയ്ക്കുന്നത് ബാറുണ്ടിയാണ്. 500 പൗണ്ടാണ് അവരുടെ വരുമാനം.

അതേസമയം, പട്ടികയുടെ താഴേയറ്റത്ത് പട്ടണിയുടെയും സങ്കടത്തിന്റെയും കാര്യത്തില്‍ നൈജീരിയയും(189) മധ്യആഫ്രിക്കന്‍ റിപ്പബ്ളിക്കും(188) തമ്മിലാണ് മത്സരം.

189 രാജ്യങ്ങളെയാണ് മനുഷ്യ വികസന സൂചികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
- dated 10 Dec 2019


Comments:
Keywords: Europe - Otta Nottathil - 101220194norway Europe - Otta Nottathil - 101220194norway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us