Today: 22 Sep 2019 GMT   Tell Your Friend
Advertisements
ഗ്രെറ്റ തുന്‍ബര്‍ഗിന് ആംനെസ്ററി പുരസ്കാരം
Photo #1 - Europe - Otta Nottathil - 10620195gretta
ലണ്ടന്‍: പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച സ്വീഡിഷ് കൗമാരക്കാരി ഗ്രെറ്റ തുന്‍ബെര്‍ഗിന് ആംനെസ്ററി ഇന്റര്‍നാഷണലിന്റെ അംബാസഡര്‍ ഫോര്‍ കണ്‍സൈന്‍സ് പുരസ്കാരം. ഗ്രെറ്റയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച "ൈ്രഫഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനവും പുരസ്കാരം പങ്കിട്ടു.

ആഗോളതാപനം ഉയരുന്നതിലെ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളുടെ ബോധവത്കരിച്ചതിനാണ് പുരസ്കാരം. "കാലാവസ്ഥയ്ക്ക് നീതിവേണം' എന്ന മുദ്രാവാക്യമെഴുതിയ പ്ളക്കാര്‍ഡുമായി 2018 ഓഗസ്ററ് മുതലാണ് സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ 16~കാരി ഗ്രെറ്റ സമരമാരംഭിച്ചത്. വെള്ളിയാഴ്ചകളില്‍ സ്കൂളില്‍പോകാതെ അവള്‍ യൂണിഫോമില്‍ പാര്‍ലമെന്റിനുമുന്നില്‍ കുത്തിയിരുന്നു. പാരീസ് ഉടമ്പടിയനുസരിച്ച് സ്വീഡന്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

സമരം ശ്രദ്ധിക്കപ്പെട്ടതോടെ ബ്രസീല്‍, യുഗാണ്‍ഡ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ വിവിധരാജ്യങ്ങളിലും ഈയാവശ്യമുന്നയിച്ച് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി. 2019 മാര്‍ച്ച് 15~ന് ആഗോളതലത്തില്‍ കുട്ടികള്‍ പഠിപ്പുമുടക്കുകയും ചെയ്തതോടെ ഗ്രെറ്റ പ്രശസ്തിയിലേക്കുയര്‍ന്നു. ഈവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനും ഗ്രെറ്റയെ പരിഗണിച്ചിട്ടുണ്ട്.
- dated 09 Jun 2019


Comments:
Keywords: Europe - Otta Nottathil - 10620195gretta Europe - Otta Nottathil - 10620195gretta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22920195holocaust
ഹോളോകോസ്റ്റില്‍ നിന്നു രക്ഷപെട്ട ഫീന്‍ഗോള്‍ഡ് 106ാം വയസില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
molisa_italy_reality_news
ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാല്‍ നിജസ്ഥിതി എന്താണ് ? Recent or Hot News
തുടര്‍ന്നു വായിക്കുക
21920197austria
നാസി ഇരകളുടെ പിന്‍മുറക്കാര്‍ക്ക് ഓസ്ട്രിയ പൗരത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
21920196doctor
ഡെന്‍മാര്‍ക്കില്‍ വിദേശ ഡോക്ടര്‍മാര്‍ 2000 Recent or Hot News
തുടര്‍ന്നു വായിക്കുക
21920195pope
ദയാവധത്തിനെതിരേ വീണ്ടും മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
21920194swiss
ഫ്ളൈറ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് സ്വിസ് എംപിമാരുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
21920191pope
പൗരോഹിത്യം വരദാനമാണ്, ജോലിയല്ല: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us