Today: 21 Feb 2018 GMT   Tell Your Friend
Advertisements
റഷ്യന്‍ വിമാനാപകടം: തെരച്ചില്‍ തുടരുന്നു
Photo #1 - Europe - Otta Nottathil - 13220189

മോസ്കോ: തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിന്റെയും അതിലുണ്ടായിരുന്ന യാത്രക്കാരുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ തെരച്ചില്‍ പുരോഗമിക്കുന്നു.

റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം തകര്‍ന്നുവീണ വിമാനത്തില്‍ അഞ്ച് ജീവനക്കാര്‍ ഉള്‍പ്പെടെ 71 പേരാണുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരിച്ചതായി റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനം തകര്‍ന്നു വീണ മേഖലയില്‍ മഞ്ഞ് മൂടി കിടക്കുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ റഷ്യന് പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശിച്ചു.

റഷ്യയിലെ ആഭ്യന്തരവിമാന സര്‍വീസായ സറാട്ടോവ് എര്‍ലൈന്‍സിന്റെ ആന്റണോവ് എ.എന്‍148 വിമാനമാണ് തകര്‍ന്നു വീണത്. ഓര്‍ക്സ് നഗരത്തിലേക്ക് പോകുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പ സമയത്തിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു.

വിമാനം തകരാനുള്ള കാരണത്തെ കുറിച്ച് അന്വേഷിച്ച് വരുകയാണ്. യന്ത്രതകരാറോ, കാലാവസ്ഥാ വ്യതിയാനമോ പൈലറ്റുമാരുടെ പിഴവ് ആണോ എന്നുമാണ് അന്വേഷിക്കുന്നത്. എന്നാല്‍, വിമാനത്തില്‍ നിന്നും അപകടത്തിന്റെ സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
- dated 13 Feb 2018


Comments:
Keywords: Europe - Otta Nottathil - 13220189 Europe - Otta Nottathil - 13220189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21220183
യൂറോപ്പില്‍ അഞ്ചാം പനി വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20220188
ക്രിസ്തു മതം യൂറോപ്പിന്റെ ഏക പ്രതീക്ഷ: ഹംഗേറിയന്‍ പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
20220186
യാത്രക്കാരന് അധോവായു കോപം: വിമാനം നിലത്തിറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
19220184
ഇന്ത്യന്‍ വംശജനായ മേയര്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
17220184
ട്രെയ്ന്‍ ടിക്കറ്റിന് പാതി നിരക്ക് അനുവദിക്കുന്ന സമ്പ്രദായം പിന്‍വലിക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ ആവശ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
17220182
അട്ടിമറി ശ്രമം ആരോപിച്ച് ആറു തുര്‍ക്കി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത തടവ്
തുടര്‍ന്നു വായിക്കുക
16220184
മന്ത്രവാദിനിക്കു സമര്‍പ്പിച്ച സ്വിസ് മ്യൂസിയത്തിന് ഒരു മില്യന്‍ ഫ്രാങ്ക് സംഭാവന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us