Today: 11 Dec 2019 GMT   Tell Your Friend
Advertisements
സ്വിസ് പൗരത്വത്തിന് അപേക്ഷിക്കണ്ടതെങ്ങനെ?
Photo #1 - Europe - Otta Nottathil - 30720193swis

ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പൗരത്വം നേടുക എന്നത് വിദേശികള്‍ക്ക് അത്ര എളുപ്പമല്ല. രണ്ടു മാര്‍ഗങ്ങളാണ് ഇതിനുള്ളത്. സാധാരണ നാച്ചുറലൈസേഷന്‍ രീതി തന്നെയാണ് ഒന്ന്. കൂടുതല്‍ പേര്‍ ശ്രമിക്കുന്നതും ഈ രീതിയില്‍ തന്നെ.

ഫെസിലിറ്റേറ്റഡ് നാച്ചുറലൈസേഷന്‍ രീതി കൂടുതല്‍ ലളിതമാണ്. സമയദൈര്‍ഘ്യവും കുറവ്. എന്നാല്‍, സ്വിസ് പൗരത്വമുള്ളവരുടെ വിദേശികളായ ഭാര്യയ്ക്കോ ഭര്‍ത്താവിനോ ലഭിക്കുന്നതാണിത്. രജിസ്റ്റേര്‍ഡ് പങ്കാളികള്‍ക്കു പോലും ഈ സൗകര്യം ലഭ്യമല്ല. സ്വിസ് പൗരന്‍മാരുടെ മക്കള്‍ക്കോ, മൂന്നാം തലമുറ കുടിയേറ്റക്കാര്‍ക്കോ ഈ മാര്‍ഗത്തില്‍ അപേക്ഷ നല്‍കുന്നതില്‍ തടസമില്ല.

വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷമാകുകയും, സ്വിറ്റ്സര്‍ലന്‍ഡില്‍ അഞ്ച് വര്‍ഷമെങ്കിലും താമസിക്കുകയും ചെയ്തവര്‍ക്ക് ഫെസിലിറ്റേറ്റഡ് നാച്ചുറലൈസേഷന് അപേക്ഷ നല്‍കാം. സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്ന അഞ്ച് വര്‍ഷത്തില്‍ അവസാന 12 മാസം അപേക്ഷ നല്‍കുന്നതിനു തൊട്ടു മുന്‍പുള്ള സമയമായിരിക്കുകയും വേണം.

2018ലെ കണക്കനുസരിച്ച് ആകെ നാച്ചുറലൈസേഷനുകള്‍ 44,141 ആയിരുന്നു. ഇതില്‍ നാലിലൊന്നു മാത്രമായിരുന്നു ഫെസിലിറ്റേറ്റഡ്.

സാധാരണ നാച്ചുറലൈസേഷന് സര്‍ക്കാരിന്റെ മൂന്നു തലങ്ങളായ കമ്യൂണ്‍, കാന്റണ്‍, കോണ്‍ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. രാജ്യത്ത് എത്ര വര്‍ഷം താമസിച്ചു എന്നല്ല, അപേക്ഷിക്കുന്ന കാന്റണിനും കമ്യൂണിലും എത്ര നാള്‍ താമസിച്ചു എന്നതാണ് പ്രധാനമായും പരിഗണിക്കുക.

അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ വിവിധ കാന്റണുകള്‍ക്കിടയില്‍ വ്യത്യസ്ത ചട്ടങ്ങളാണ് നിലനില്‍ക്കുന്നത്. എല്ലായിടത്തും പ്രാദേശിക ഭാഷയില്‍ മതിയായ പരിജ്ഞാനം നിര്‍ബന്ധമാണ്. അപേക്ഷകര്‍ സമൂഹവുമായി എത്രമാത്രം ഇഴുകിച്ചേരുന്നവരാണ് എന്നറിയാന്‍ തദ്ദേശവാസികളുടെ അഭിപ്രായം തേടുന്നതും സാധാരണമാണ്.

ഒന്നര വര്‍ഷം മുതല്‍ രണ്ടര വര്‍ഷം വരെയാണ് പൗരത്വ അപേക്ഷയില്‍ തീരുമാനമാകാന്‍ എടുക്കുന്ന സമയം. ഇതിനിടെ താമസം മാറിയാല്‍ എല്ലാ നടപടിക്രമങ്ങളും തുടക്കം മുതല്‍ ആവര്‍ത്തിക്കേണ്ടിവരും. കോണ്‍ഫെഡറേഷനു നല്‍കുന്ന അപേക്ഷാ ഫീസ് 50 ഫ്രാങ്ക് മുതല്‍ 150 ഫ്രാങ്ക് വരെയാണ്. കമ്യൂണിനും കാന്റണിനും അവിടങ്ങളില്‍ നിലവിലുള്ള പ്രത്യേകം ഫീസുകള്‍ നല്‍കണം. ഇത് 500 ഫ്രാങ്ക് മുതല്‍ 1000 ഫ്രാങ്ക് വരെയാണ്.
- dated 30 Jul 2019


Comments:
Keywords: Europe - Otta Nottathil - 30720193swis Europe - Otta Nottathil - 30720193swis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1112201910sanna
34 കാരി സാന്ന മാറിന്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
111220195greenland
ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകലിനു വേഗമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
111220194swiss
സ്വിസ് ആരോഗ്യ മേഖലയിലെ ചെലവ് ഇരുപതു വര്‍ഷംകൊണ്ട് ഇരട്ടിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
111220198france
ഫ്രാന്‍സില്‍ തുടരെ ആറാം ദിവസവും പടുകൂറ്റന്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
101220194norway
മനുഷ്യ വികസന സൂചിക: ഏറ്റവും സന്തുഷ്ടിയുള്ളത് നോര്‍വേക്കാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
Czech_shooting_gunman_kills_six_in_hospital
ചെക്ക് റിപ്പബ്ളിക്കിലെ ആശുപത്രിയില്‍ തോക്കുധാരി ആറ് പേരെ കൊലപ്പെടുത്തി
തുടര്‍ന്നു വായിക്കുക
101220193pope
നേറ്റിവിറ്റി സീന്‍ പ്രദര്‍ശനം സന്ദര്‍ശിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us