Today: 06 Aug 2020 GMT   Tell Your Friend
Advertisements
കൊറോണയ്ക്കെതിരായ സുരക്ഷയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഒന്നാമതും ജര്‍മനി രണ്ടാമതും
Photo #1 - Europe - Otta Nottathil - 8620201swiss
ജനീവ: വിവിധ ആഗോള റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ ക്രെഡിറ്റിലേക്ക് പുതിയ കാലത്തിന്റെ പ്രതീകമായി ഒരു നേട്ടം കൂടി. കൊറോണ വൈറസിനെതിരായ സുരക്ഷിതത്വം അടിസ്ഥാനമാക്കി തയാറാക്കിയ റാങ്കിങ്ങിലും രാജ്യം ഒന്നാമത്.അതേ സമയം യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക പ്രബലരായ ജര്‍മനിയാണ് സുരക്ഷതത്വ പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നത്.
ഇസ്രായേല്‍ മൂന്നാമതെത്തി.

ഇന്ത്യയുടെ സ്ഥാനം അന്‍പത്തിയാറാമതാണ്. എന്നാല്‍ ഇന്ത്യയെ മുന്നിലാക്കി അന്‍പത്തിയെട്ടാമതാണ് അമേരിക്കയുടെ സ്ഥാനം.

ഒന്നും രണ്ടും സ്ഥാനങ്ങളുള്ള സ്വിറ്റ്സര്‍ലന്‍ഡ് 752 പോയിന്റ് നേടിയപ്പോള്‍ ജര്‍മനി 749 പോയിന്റ് കരസ്ഥമാക്കി. കൊറോണ വൈറസ് സുരക്ഷാ പട്ടികയിലെ ആദ്യപത്തില്‍ യഥാക്രമം സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രിയ, ചൈന, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ്.

ഡീപ്പ് നോളജ് ഗ്രൂപ്പ് തയാറാക്കിയ റാങ്കിങ്ങില്‍ ഇരുനൂറ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടിക ആകെ നാലായി തിരിച്ചിട്ടുണ്ട്.സ്പെയിന്‍ (45), ഇറ്റലി (53), ഇന്ത്യ (56), അമേരിക്ക (58), ഫ്രാന്‍സ് (60), എന്നീ രാജ്യങ്ങള്‍ മൂന്നാമത്തെ തട്ടിലാണ് എന്നതും ശ്രദ്ധേയമാണ്. ഈ രാജ്യങ്ങള്‍ ഒക്കെ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുടെ പട്ടികയിലും മരിച്ചവരുടെ പട്ടികയിലും ജര്‍മനിയേക്കാള്‍ ഏറെ മുന്നിലുമാണ്.അതേസമയം റഷ്യ (61),ബ്രിട്ടന്‍ (68), ബ്രസീല്‍ (91) എന്നീ പ്രമുഖ രാജ്യങ്ങള്‍ നാലാം തട്ടിലുമാണ്.

സ്വിറ്റ്സര്‍ലന്‍ഡും ജര്‍മനിയും കൊറോണ കേസ് പഠനത്തില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയത് പ്രത്യേകിച്ചും അവരുടെ സമ്പദ്വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലത കൊണ്ടാണ്, കൂടാതെ ലോക്ക്ഡൗണും സാമ്പത്തിക മരവിപ്പിക്കല്‍ മാന്‍ഡേറ്റുകളും വസ്തുതയായി മാറ്റി ശാസ്ത്രത്തിലും അധിഷ്ഠിതമായി ശ്രദ്ധാപൂര്‍വ്വമായി ശ്രമിച്ച മാര്‍ഗ്ഗങ്ങള്‍ മറ്റൊരു കാരണമായി.രാജ്യത്തെ പൊതുജനാരോഗ്യവും സുരക്ഷയും ത്യജിക്കാതെയുള്ള നടപടി എല്ലാറ്റിലും മുഖ്യമാക്കി പ്രവര്‍ത്തിച്ചുവെന്ന് പഠനം പറയുന്നു.

ക്വാറന്‍റൈന്‍ കാര്യക്ഷമത, നിരീക്ഷണം, കണ്ടെത്തല്‍, ആരോഗ്യ സന്നദ്ധത, സര്‍ക്കാര്‍ കാര്യക്ഷമത തുടങ്ങിയ വിഭാഗങ്ങളിലെ 130 ഗുണപരമായ പാരാമീറ്ററുകളും(ക്വാണ്ടിറ്റേറ്റീവ്) 11,400 ലധികം ഡാറ്റാ പോയിന്റുകളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. തുടക്കത്തില്‍, കോവിഡ് പ്രതിസന്ധികളോട് വേഗത്തില്‍ പ്രതികരിച്ചതും ഉയര്‍ന്ന അടിയന്തിര തയ്യാറെടുപ്പുകള്‍ ഉള്ളതുമായ രാജ്യങ്ങള്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലാണ്. കൂടാതെ മെച്ചപ്പെട്ട സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളും ഉയര്‍ന്ന റാങ്കിലാണ്.എന്നാല്‍ പാന്‍ഡെമിക് മാസങ്ങളില്‍ സുരക്ഷാ റാങ്കിംഗില്‍ കാര്യമായ മാറ്റമുണ്ടെന്നതാണ് ശ്രദ്ധേയം.

2014 ല്‍ ഹോങ്കോങ്ങില്‍ സ്ഥാപിച്ച ഒരു നിക്ഷേപ സ്ഥാപനമായ ഡീപ്പ് നോളജ ഗ്രൂപ്പ്്, വെന്‍ചേഴ്സിന്റെയും കമ്പനികളുടെയും ലാഭരഹിത സ്ഥാപനങ്ങളുടെയും കണ്‍സോര്‍ഷ്യത്തിലും ഉടമസ്ഥതയിലുള്ളതാണ്.

യുഎഇ, കാനഡ, ഹോങ്കോങ്, നോര്‍വെ, ഡെന്‍മാര്‍ക്ക്, തായ്വാന്‍, സൗദി അറേബ്യ, ഹംഗറി, നെതര്‍ലാന്‍ഡ്സ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് 11 മുതല്‍ 20 വരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള പ്രവിശ്യകള്‍ സബ്സഹാറന്‍ ആഫ്രിക്കയും, തെക്കേ അമേരിക്കയും, മിഡില്‍ ഈസ്ററിലെയും ഏഷ്യാ പസഫിക്കിലെയും ചില രാജ്യങ്ങളാണ്. കൊറോണയ്ക്കെതിരായ സുരക്ഷിതത്വത്തില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രാജ്യം സൗത്ത് സുഡാന്‍ ആണ്.

ഓര്‍ഗനൈസേഷന്റെ അപകട സാധ്യതയെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ മാത്രമാണെന്നും രാജ്യങ്ങള്‍ക്കുള്ളിലെ വിവിധ പ്രദേശങ്ങളിലെ അപകടസാധ്യതയും വ്യത്യാസപ്പെട്ടിരിക്കുമെന്നും പഠനം പറയുന്നു.
ന്യൂയോര്‍ക്ക് നഗരം ഒരു മാസം മുമ്പ് കോവിഡ് 19 അപകടസാധ്യതയുടെ പ്രഭവകേന്ദ്രമായിരുന്നു, അതേസമയം മൊണ്ടാന താരതമ്യേന സുരക്ഷിതവും കൂടുതല്‍ സുരക്ഷിതവുമായിരുന്നു എന്നും പറയുന്നുണ്ട്.

ഡീപ്പ് നോളജ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് കോവിഡ് 19 ലെ ഏറ്റവും സുരക്ഷിതമായ 100 രാജ്യങ്ങള്‍.

സ്വിറ്റ്സര്‍ലന്‍ഡ്,ജര്‍മനി,ഇസ്രായേല്‍,സിംഗപ്പൂര്‍, ജപ്പാന്‍,ഓസ്ട്രിയചൈന, ഓസ്ട്രേലിയ,ന്യൂസിലാന്റ്,ദക്ഷിണ കൊറിയ 1,യുണൈറ്റഡ് അറബ്, എമിറേറ്റ്സ്, കാനഡ, ഹോങ്കോംഗ്,നോര്‍വേ,ഡെന്‍മാര്‍ക്ക്
തായ്വാന്‍, സൗദി അറേബ്യ, ഹംഗറി, നെതര്‍ലാന്റ്സ്, വിയറ്റ്നാം, കുവൈറ്റ്, ഐസ്ലാന്റ്, ബഹ്റൈന്‍, ഫിന്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ഖത്തര്‍, ലിസ്ററന്‍സ്റൈ്റന്‍, പോളണ്ട്, ലിത്വാനിയ, മലേഷ്യ, ലാത്വിയ, സ്ളൊവേനിയ,ഒമാന്‍, ഗ്രീസ്, എസ്റേറാണിയ, ക്രൊയേഷ്യ, ടര്‍ക്കി, അയര്‍ലന്‍ഡ്, ജോര്‍ജിയ, സൈപ്രസ്,ചിലി, മോണ്ടിനെഗ്രോ, ചെക്ക് റിപ്പബ്ളിക്, മാള്‍ട്ട,സ്പെയിന്‍, പോര്‍ച്ചുഗല്‍, തായ്ലന്‍ഡ്, ബള്‍ഗേറിയ, ഗ്രീന്‍ലാന്‍ഡ്,
മെക്സിക്കോ, ഉറുഗ്വേ, വത്തിക്കാന്‍ സിറ്റി, ഇറ്റലി, സെര്‍ബിയ, ഫിലിപ്പീന്‍സ്, ഇന്ത്യ, റൊമാനിയ, യുഎസ്എ, സ്ളൊവാക് റിപ്പബ്ളിക്,
ഫ്രാന്‍സ്, റഷ്യ, അര്‍ജന്റീന, ബെലാറസ്, മൊണാക്കോ, സ്വീഡന്‍, ഉക്രെയ്ന്‍, ജിബ്രാള്‍ട്ടര്‍, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, സാന്‍ മറിനോ, കസാക്കിസ്ഥാന്‍, ബോസ്നിയ ഹെര്‍സഗോവിന, ഇറാന്‍,ഇക്വഡോര്‍, അസര്‍ബൈജാന്‍, മംഗോളിയ, ലെബനന്‍, ബെല്‍ജിയം, അന്‍ഡോറ, കേമാന്‍ ദ്വീപുകള്‍, അര്‍മേനിയ, മോള്‍ഡോവ, മ്യാന്‍മര്‍,
ബംഗ്ളാദേശ്, ശ്രീലങ്ക, ഈജിപ്ത്, ടുണീഷ്യ, അല്‍ബേനിയ, ജോര്‍ദാന്‍,പനാമ, ബ്രസീല്‍, മൊറോക്കോ, അള്‍ജീരിയ, ഹോണ്ടുറാസ്, പരാഗ്വേ,പെറു, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, ബഹാമസ്.
- dated 08 Jun 2020


Comments:
Keywords: Europe - Otta Nottathil - 8620201swiss Europe - Otta Nottathil - 8620201swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6820205covid
ഏഴു ലക്ഷം പിന്നിട്ട് കോവിഡ് മരണസംഖ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
6820204complex
കോവിഡ് ബാധിതരില്‍ ന്യൂറോമസ്കുലര്‍ സങ്കീര്‍ണതകള്‍ക്കു സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
6820206ship
കോവിഡ്: നോര്‍വീജിയന്‍ കപ്പല്‍ പിടിച്ചിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
5820202italy
ഇറ്റലിയില്‍ ചെന്നാല്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4820207train
ട്രെയിനുകളിലെ സാമൂഹിക അകലം: ഇറ്റലിയില്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
4820206basel
ബേസല്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധം
തുടര്‍ന്നു വായിക്കുക
4820201bridge
ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിനു മുന്‍പ് ഇറ്റലി പുതിയ ജെനോവ പാലം തുറന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us