ഗ്രീന്‍ലാന്‍ഡ് തര്‍ക്കം: 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ ട്രംപിന്റെ താരിഫ് യുദ്ധം

വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന യുഎസ് നിലപാടിനെ എതിര്‍ത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധിക താരിഫ് ചുമത്തി. ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കുമേലാണ് പുതിയ താരിഫ്.

ഈ വിവരം സ്വന്തം സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ തങ്ങളുമായി കരാറില്‍ എത്തിയില്ലെങ്കില്‍ ജൂണ്‍ 1 മുതല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

നൂറ്റാണ്ടുകളായി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യു.എസ് സബ്സിഡി നല്‍കി വരികയാണെന്നും ലോക സമാധാനം അപകടത്തിലായതിനാല്‍ ഡെന്‍മാര്‍ക്ക് ഇപ്പോള്‍ തിരികെ നല്‍കേണ്ട സമയമാണെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ നടപടിക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്ററ പറഞ്ഞു. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ തങ്ങളെ പിന്തുണക്കാത്ത രാജ്യങ്ങള്‍ക്കു മേല്‍ അധിക താരിഫ് ചുമത്തുമെന്ന് ഭീഷണി ഉയര്‍ത്തിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം താരിഫ് ചുമത്തിയത്. ഇവയില്‍ മിക്ക രാജ്യങ്ങളും യു.എസ് സഖ്യ കക്ഷികളുമായി അടുത്ത ബന്ധം ഉള്ളവയാണ്.
- dated 18 Jan 2026

Comments:

Keywords: Europe - Otta Nottathil - greenland_tariff_war_eu Europe - Otta Nottathil - greenland_tariff_war_eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

cyber_attack_european_supermarkets_oct_14_2026
യൂറോപ്പ് യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ സൈബര്‍ ആക്രമണം
parasites_bite_passengers_quantas_flight_halts_due_to_bedbugs_oct_13_2026
യൂറോപ്പ് വിമാനത്തിനുള്ളില്‍ മൂട്ടകളുടെ പരാക്രമം; യാത്രക്കാര്‍ക്ക് കടിയേറ്റതിനെ തുടര്‍ന്ന് ക്വാണ്ടാസ് വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു
pope_leo_XIV_admitted_in_hospital_for_surgery_oct_13_2026
യൂറോപ്പ് ശ്വാസകോശ ശസ്ത്രക്രിയക്കായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒക്ടോബര്‍ 20 വരെയുള്ള പരിപാടികള്‍ റദ്ദാക്കി
bahn_brand_in_madrid_1000_stranden_oct_13_2026
യൂറോപ്പ് മാഡ്രിഡ്ബാഴ്സലോണ അതിവേഗ റെയില്‍ പാതയില്‍ തീപിടുത്തം; ആയിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
romans_volleyball_tournement_italy_oct_12_2026
യൂറോപ്പ് റോമില്‍ ആവേശമായി റൊമാന്‍സ് വോളിബോള്‍ ടൂര്‍ണമെന്റ് ; പ്രാഫ. ജോസ് വട്ടക്കോട്ടയില്‍ ഉദ്ഘാടനം ചെയ്തു ; തോമസ് ഇരുമ്പന്‍ ആശംസകള്‍ നേര്‍ന്നു
europe_green_enery_in_public_transport_the_reality_behind_oct_12_2026
യൂറോപ്പ് യൂറോപ്പിലെ പൊതുഗതാഗതത്തിലെ ഹരിത മാറ്റവും യാഥാര്‍ത്ഥ്യങ്ങളും: പുതിയ ഡാറ്റാ പഠനം പുറത്ത്
poland_arrests_man_plan_to_kill_PM_Donald_Tusk_oct_12_2026
യൂറോപ്പ് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കിനെ വധിക്കാന്‍ ശ്രമം; പ്രതി പിടിയില്‍