Today: 24 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മന്‍ ചാന്‍സലര്‍ മെര്‍സ് പ്രധാനമന്ത്രി മെലോണിയുമായി കൂടിക്കണ്ടു
Photo #1 - Europe - Otta Nottathil - merz_met_PM_meloni_Italy
റോം:ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് കൂടിക്കാഴ്ച നടത്തി. മെര്‍സ് അധികാരമേറ്റതിനുശേഷം തന്റെ ആദ്യ ഇറ്റാലിയന്‍ സന്ദര്‍ശനമാണിത്.അനധികൃകുടിയേറ്റവിഷയത്തിന് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചയാണ് ഇരുവരും നടത്തിയത്.

ശനിയാഴ്ച വലതുപക്ഷ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയുടെ നേതാവുകൂടിയായ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി മെര്‍സ് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ്, റോമിലെ ചില ഉന്നത രാഷ്ട്രീയക്കാര്‍ രോഷം പ്രകടിപ്പിച്ചു.ഇത് ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ യൂറോപ്യന്‍ വിരുദ്ധ തീരുമാനമാണന്നാണ് മെലോണിയുടെ ചെറിയ സഖ്യ പങ്കാളിയായ യാഥാസ്ഥിതിക ഫോര്‍സ ഇറ്റാലിയയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞത്.

മെലോണിയുമായുള്ള മെര്‍സിന്റെ കൂടിക്കാഴ്ച ആശങ്കാജനകം എന്നാണ് മെലോണിയുടെ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാര്‍ട്ടിയിലെ ഇറ്റലിയിലെ യൂറോപ്യന്‍ കാര്യ മന്ത്രി ടോമാസോ ഫോട്ടി എന്നും വിശേഷിപ്പിച്ചു. ഒരു സര്‍ക്കാരിനെയല്ല, ഒരു രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നാണിതെന്ന് അദ്ദേഹം ഭയപ്പെടുന്നു.

അതേസമയം അധനികൃത കുടിയേറ്റക്കാരെ തടയാന്‍ ജര്‍മനി അഃിര്‍ത്തി പരിശോധന കര്‍ശനമാക്കി.ജര്‍മ്മനിയുടെ കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളെ ഓസ്ട്രിയ പിന്തുണയ്ക്കുന്നുണ്ട്.

സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നാടുകടത്തല്‍ അനുവദിക്കുന്നതിനായി ഓസ്ട്രിയ ഭാവിയില്‍ ജര്‍മ്മനിയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ഗെര്‍ഹാര്‍ഡ് കാര്‍ണര്‍ പറഞ്ഞു. ജര്‍മ്മനിയുടെ പുതിയ സര്‍ക്കാര്‍ ഓസ്ട്രിയ ഉള്‍പ്പെടെയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും അതിര്‍ത്തി പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടു.ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ ഒഴികെ അതിര്‍ത്തികളിലെ അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാന്‍ ജര്‍മ്മനിയും അനുമതി നല്‍കി.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളാല്‍ (കൂടാതെ സ്വിറ്റ്സര്‍ലന്‍ഡും) മാത്രം ചുറ്റപ്പെട്ടതിനാല്‍, അവ സുരക്ഷിത രാജ്യങ്ങളാണ്, അതിനാല്‍ അഭയം തേടാന്‍ സാധ്യതയുള്ള ഏതൊരു അപേക്ഷകനും ജര്‍മ്മനിയില്‍ എത്തുന്നതിനുമുമ്പ് അവരുടെ കേസ് അവതരിപ്പിക്കണമെന്ന് ജര്‍മ്മനി വാദിക്കുന്നു.അഭയം തേടുന്നവര്‍ ആദ്യം പ്രവേശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് സംരക്ഷണത്തിനായി അപേക്ഷിക്കണമെന്ന് പറയുന്ന ഡബ്ളിന്‍ കരാര്‍ എന്നറിയപ്പെടുന്ന യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാണത്തെ ഇത് മാനിക്കുമെന്നാണ് ജര്‍മനിയുടെ പക്ഷം.
- dated 17 May 2025


Comments:
Keywords: Europe - Otta Nottathil - merz_met_PM_meloni_Italy Europe - Otta Nottathil - merz_met_PM_meloni_Italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
PM_narendra_modi_visit_croatia_june_18_2025
മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വര്‍ദ്ധിപ്പിക്കുമെന്ന് ക്രൊയേഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us