സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ലാംഗെന്ന്താള് താമസിയ്ക്കുന്ന ഡേവിസ് അരിക്കലിന്റെ ഭാര്യ റാണി അരിക്കല്‍(65) അന്തരിച്ചു. നഴ്സായിരുന്നു. സംസ്ക്കാരം ഡിസം. 22 ന് തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് ലാംഗെന്ന്താള് ക്വീന്‍ മേരി പള്ളിയിലെ ( KIrche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശുശ്രൂഷകള്‍ക്കു ശേഷം 11 മണിയ്ക്ക് ലാംഗെന്ന്താള് സിമിത്തേരിയില്‍.(Friedhof Langenthal, Geissbergweg 25, 4900 Langenthal).
പരേതയുടെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന ഡിസം. 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ലാംഗെന്ന്താള് ക്വീന്‍ മേരി പള്ളിയില്‍ ഉണ്ടായിരിയ്ക്കും.
പൊതുദര്‍ശനം 21 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4.30 വരെ ലിംഗന്ന്താള് ക്രിമറ്റോറിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
മക്കള്‍ : ആന്‍സി, ഡിനിയ.
മരുമക്കള്‍: സാന്‍ജോ ചാമക്കാല, ജെറി കൊച്ചാട്ട്.
കൊച്ചുമക്കള്‍: ആര്യ, ജിയ, ജോഷ്വ.
ജര്‍മനിയിലെ കൊളോണില്‍ താമസിയ്ക്കുന്ന പോള്‍ ഗോപുരത്തിങ്കലിന്റെ ഇളയ സഹോദരിയാണ്.
മറ്റുസഹോദരങ്ങള്‍: പാപ്പു ഗോപുരത്തിങ്കല്‍, ചാക്കോ ഗോപുരത്തിങ്കല്‍, സിസ്ററര് ഫ്ളവറി, ജോസ് ഗോപുരത്തിങ്കല്‍ (യുഎസ്എ), ജോളി ഗോപുരത്തിങ്കല്‍.പരേതരായ മേരി മൂലന്,താണ്ടക്കുട്ടി വള്ളൂരാന്.
എറണാകുളം അങ്കമാലി അതിരുപതയിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സിസ് അരീക്കലിന്റെ സഹോദരന്റെ ഭാര്യ ആണ് പരേത.
അങ്കമാലി സ്വദേശിനിയായ റാണിയും ഡേവിസും വര്‍ഷങ്ങളോളം കൊളോണില്‍ താമസിച്ചതിനു ശേഷമാണ് സ്വിറ്റ്സര്ണ്ടിലേയ്ക്ക് കുടിയേറിയത്.
കൊളോണിലെ ഇന്‍ഡ്യന്‍ കാത്തലിക് കമ്യൂണിറ്റി, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ്, കൊളോണ്‍ കേരള സമാജം, ദര്‍ശന തീയേറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

Comments: