Today: 27 Nov 2020 GMT   Tell Your Friend
Advertisements
യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
Photo #1 - Europe - Otta Nottathil - winter_time_change_eu_2020
ബര്‍ലിന്‍: യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 25 ന് ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി മാറ്റും. നടപ്പു വര്‍ഷത്തില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്്. വര്‍ഷത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാണിത്.

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം.(വൈകി നേരം വെളുക്കുന്നതും നേരത്തെ ഇരുള്‍ പടരുന്നതും)

വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. 2021 മാര്‍ച്ച് മാസം അവസാനം വരുന്ന 28 ന് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.

രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.

ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്‍ഡ്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലണ്ട് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്.

ഈ ക്രമീകരണം 2021 ല്‍ നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചെങ്കിലും അന്തിമപ്രഖ്യാപനം കാത്തിരിയ്ക്കുകയാണ് യൂറോപ്യന്‍ ജനത.
- dated 23 Oct 2020


Comments:
Keywords: Europe - Otta Nottathil - winter_time_change_eu_2020 Europe - Otta Nottathil - winter_time_change_eu_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us