Today: 28 Jan 2021 GMT   Tell Your Friend
Advertisements
കോവിഡ് 19 ; മെര്‍ക്കലിന്റെ ആദ്യ പരിശോധനാഫലം നെഗറ്റീവ്
Photo #1 - Germany - Otta Nottathil - 24320207olaf
ബര്‍ലിന്‍: കൊറോണവൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ(65) ആദ്യ പരിശോധനാഫലം നെഗറ്റീവ്. 24 മണിക്കൂറിനുള്ളില്‍ നടത്തുന്ന രണ്ടു ഫലങ്ങള്‍ നെഗറ്റീവായാലാണ് രോഗബാധയില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കുക.

സ്വയം ക്വാറനൈ്റനില്‍ പ്രവേശിച്ച ചാന്‍സലറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊറോണവൈറസ് ബാധിച്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ചാന്‍സലര്‍ നിരീക്ഷണത്തിലാകാന്‍ കാരണം.

എന്നാല്‍, ശാരീരിക അവശതകളില്ലാത്തതിനാല്‍ ക്വാറനൈ്റനിലിരുന്നും മെര്‍ക്കല്‍ തന്റെ ജോലികള്‍ തുടരുകയാണ്. പരിശോധനാഫലം പോസിറ്റീവായാല്‍ പോലും അവര്‍ക്ക് അവശതകളില്ലെങ്കില്‍ ചുമതലകളില്‍ തുടരാന്‍ സാധിക്കും. അതിനാവുന്നില്ലെങ്കില്‍ പകരം സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു.

രാജ്യത്തെ ഭരണഘടന അനുസരിച്ച്, ചാന്‍സലര്‍ ചുമതലകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മന്ത്രിസഭയില്‍ നിന്ന് ഒരംഗത്തെ താത്കാലികമായി ചുമതല ഏല്‍പ്പിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ധനമന്ത്രി ഒലാഫ് ഷോള്‍സിനായിരിക്കും ചുമതല എന്നു വരെ തീരുമാനിച്ചു കഴിഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ അദ്ദേഹമാണ് ചാന്‍സലര്‍ ആരോഗ്യവതിയായിരിക്കുമ്പോഴും അവരുടെ അസാന്നിധ്യത്തില്‍ അവരെ പ്രതിസനിധീകരിക്കാറുള്ളത്. ഉപ ചാന്‍സലറുടെ റാങ്കാണ് അദ്ദേഹത്തിനുള്ളത്. ക്യാബിനറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.
- dated 24 Mar 2020


Comments:
Keywords: Germany - Otta Nottathil - 24320207olaf Germany - Otta Nottathil - 24320207olaf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
28120213lockdown
ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിപ്പിക്കാന്‍ പദ്ധതിയുമായി ജര്‍മന്‍ സ്റേററ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
28120211vistara
വിസ്താരയുടെ ഡല്‍ഹി ~ ഫ്രാങ്ക്ഫര്‍ട്ട് വിമാനം ഫെബ്രുവരി 18 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28120217vaccine
അസ്ട്രസെനക്ക വാക്സിനെതിരായ റിപ്പോര്‍ട്ടുകള്‍ തള്ളി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
28120212flight
ജര്‍മനി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണമായി നനിര്‍ത്തിവച്ചേക്കും
തുടര്‍ന്നു വായിക്കുക
27120214lockdown
ജര്‍മനിക്ക് ലോക്ക്ഡൗണില്‍നിന്ന് മോചനം എന്ന്?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us