Today: 25 Oct 2020 GMT   Tell Your Friend
Advertisements
കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ജര്‍മനി
Photo #1 - Germany - Otta Nottathil - 30920201covid

ബര്‍ലിന്‍: കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം നേരിടുന്നതിന് ജര്‍മനി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ഒത്തുചേരലുകള്‍ക്ക് പരിധി വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നേരിട്ടാണ് പുറത്തുവിട്ടത്.

ലക്ഷത്തില്‍ 35 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന എല്ലാ മേഖലകള്‍ക്കും നിയന്ത്രണം ബാധകമായിരിക്കുമെന്നും പതിനാറ് സ്റേററ്റുകളുടെയും പ്രീമിയര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മെര്‍ക്കല്‍ അറിയിച്ചു.

നിയന്ത്രണം ഉള്ള മേഖലകളില്‍, പൊതു സ്ഥലങ്ങളിലും വാടകയ്ക്കെടുത്ത സ്ഥലങ്ങളിലും പരമാവധി അമ്പത് പേര്‍ മാത്രമേ ഒത്തുകൂടാന്‍ പാടുള്ളൂ. ലക്ഷത്തില്‍ അമ്പത് പേര്‍ എന്ന കണക്കിലാണ് രോഗവ്യാപനമെങ്കില്‍ ഒത്തുചേരാവുന്നവരുടെ പരിധി 25 ആയി കുറയും.

വീടുകളില്‍ നടത്തുന്ന പാര്‍ട്ടികളില്‍ പരമാവധി പത്തു പേരേ പങ്കെടുക്കാവൂ എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നതെന്നും മെര്‍ക്കല്‍ അറിയിച്ചു.

റെസ്റ്ററന്റുകളിലും മറ്റും സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി തുടരും. പലരും തെറ്റായ വിവരങ്ങളാണ് നല്‍കുന്നത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, ഇത്തരക്കാരില്‍ നിന്ന് അമ്പത് യൂറോ പിഴ ഈടാക്കാനും തീരുമാനമായി.

അപകടമേഖലകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നു ജര്‍മനിയിലെത്തുന്നവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറനൈ്റന്‍ നിബന്ധനയും തുടരും.

പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗം കൂടുതല്‍ കര്‍ക്കശമായി ഉറപ്പാക്കാനും തീരുമാനമായി.
- dated 30 Sep 2020


Comments:
Keywords: Germany - Otta Nottathil - 30920201covid Germany - Otta Nottathil - 30920201covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us