ബോഹും അപ്പാര്‍ട്ട്മെന്റ് തീപിടുത്തം: മരണപ്പെട്ട മൂന്ന് പേരും മലയാളികള്‍; കൊല്ലപ്പെട്ടത് അഞ്ജലി, സിവിന്‍, നോവ എന്നിവര്‍; കേരളത്തെയും പ്രവാസി സമൂഹത്തെയും കണ്ണീരിലാഴ്ത്തി തീരാദുരന്തം

News Photo 1 - Germany - Otta Nottathil - fire_disaster_bochum_three_malayalees_died_oct_14_2026
ബോഹും: പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ ബോഹുമിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ദാരുണമായി ജീവന്‍ നഷ്ടപ്പെട്ട മൂന്ന് പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം, എറണാകുളം, ഇടുക്കി സ്വദേശികളായ യുവതീയുവാക്കളാണ് ജര്‍മ്മനിയെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. രണ്ടാഴ്ച മുന്‍പ് മാത്രം ഒരുമിച്ച് താമസത്തിനെത്തിയ ഫ്ലാറ്റില്‍ അയല്‍വാസി നടത്തിയ മനഃപൂര്‍വ്വമുള്ള തീവെയ്പ്പിലാണ് ഈ മൂന്ന് പ്രവാസി മലയാളി കുടുംബങ്ങളുടെയും പ്രതീക്ഷകള്‍ എരിഞ്ഞടങ്ങിയത്.

മരണപ്പെട്ടത് മൂന്ന് മലയാളി യുവതീയുവാക്കള്‍: ദുരന്തത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി വ്യക്തമായി:

അഞ്ജലി ജോയ് (25)(Anjali Joy): കൊല്ലം ചാമക്കട അശ്വിന്‍ ഭവനത്തില്‍ ജോയ് ~ ഷീല ദമ്പതികളുടെ മകള്‍.
അഞ്ജലി ഈ വര്‍ഷം ജൂലൈയില്‍ ആണ് ജര്‍മനിയിലേക്ക് ജോലിക്കായി എത്തിയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്‍ഹൗസ് സര്‍വീസില്‍ ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്.

സിവിന്‍ ജോണി (26) (Sivin Johny): എറണാകുളം കാലടി മാണിക്കമംഗലം കൊണൂരാന്‍ ഹൗസില്‍ ജോണി ഔസേപ്പ് ~ പരേതയായ ലിസി ദമ്പതികളുടെ മകന്‍. ഹോട്ടല്‍ റെസ്റേറാറന്റ് മേഖലയില്‍ ജോലി തേടി എത്തിയതായിരുന്നു സിവിന്‍.

നോവ സാബു (Noa Sabu): ഇടുക്കി ശാന്തിഗ്രാം കൊച്ചേടത്ത് ഹൗസില്‍ റിട്ട. എസ്.ഐ സാബു കെ.പി ~ ജ്യോതി സാബു ദമ്പതികളുടെ മകള്‍. ജ്യോതി ആരോഗ്യവകുപ്പ് ജീവനക്കാരിയാണ്.ഒരു സഹോദരനുണ്ട്
നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന നോവ ആറുമാസം മുമ്പാണ് ജര്‍മനിയിലെത്തിത്. തുടര്‍ന്ന് ഇവിടെ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.

ജോലിക്കായി ജര്‍മ്മനിയിലെത്തിയ ഇവര്‍ മൂവരും ബോഹും ഹോഫ്സ്റെറഡെ (Hofstede) മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില്‍ രണ്ടാഴ്ച മുന്‍പാണ് ഒരുമിച്ച് താമസം തുടങ്ങിയത്.

രക്ഷാമാര്‍ഗ്ഗം തടസ്സപ്പെട്ടു; വിഷപ്പുക ശ്വസിച്ച് ദാരുണാന്ത്യം:

ചൊവ്വാഴ്ച പുലര്‍ച്ചെ 4.15~ഓടെയാണ് കെട്ടിടത്തില്‍ നാടിനെ നടുക്കിയ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന്, മുകളിലേക്ക് കയറാനുള്ള തടി കൊണ്ടുള്ള പ്രധാന കോവണിപ്പടിയിലേക്ക് തീ അതിവേഗം ആളിപ്പടരുകയായിരുന്നു.

കെട്ടിടത്തില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗ്ഗമായ കോവണി കത്തിയമരുകയും ഇടനാഴിയിലാകെ വിഷപ്പുകയും കടുത്ത ചൂടും നിറഞ്ഞതോടെ മുകള്‍നിലയിലുണ്ടായിരുന്ന ഇവര്‍ക്ക് പുറത്തേക്ക് കടക്കാനായില്ല. അഗ്നിശമന സേന എത്തുമ്പോഴേക്കും കെട്ടിടം പൂര്‍ണ്ണമായി പുകയില്‍ മൂടിയിരുന്നു. ജനലുകള്‍ വഴി രക്ഷാപ്രവര്‍ത്തകര്‍ മറ്റ് അഞ്ച് താമസക്കാരെ സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാം നിലയിലെ ഫ്ലാറ്റിനുള്ളില്‍ അകപ്പെട്ടുപോയ മലയാളികളായ മൂവരെയും രക്ഷിക്കാനായില്ല. തീ നിയന്ത്രണവിധേയമാക്കിയ ശേഷം അകത്തുകടന്ന രക്ഷാപ്രവര്‍ത്തകര്‍ മൂവരെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ചുതന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

മനഃപൂര്‍വ്വമുള്ള തീവെപ്പ്; 41~കാരനായ അയല്‍വാസി കസ്ററഡിയില്‍:

ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള സാങ്കേതിക തകരാറുകള്‍ ഒന്നും അപകടത്തിന് കാരണമായിട്ടില്ലെന്ന് ഫോറന്‍സിക്~അഗ്നിശമന വിദഗ്ദ്ധരുടെ പരിശോധനയില്‍ സ്ഥിരീകരിച്ചു. മനഃപൂര്‍വ്വം തീവെച്ചതാണെന്ന ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41~കാരനായ അയല്‍വാസിയെ പോലീസ് അറസ്ററ് ചെയ്തു. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് (Mordkommission) ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുന്‍പുണ്ടായ എന്തെങ്കിലും തര്‍ക്കങ്ങളാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പോലീസും പ്രോസിക്യൂഷനും (Staatsanwaltschaft) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം പിടിയിലായ 41~കാരന്‍ റൊമേനിയന്‍ പൗരത്വമുള്ളയാളാണ്.

അതേ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന 41~കാരനായ അയല്‍വാസിയാണ് (Anwohner) ഇയാളെന്നും, കൊലപാതക അന്വേഷണ സംഘം (Mordkommission) ഇയാളെ കസ്ററഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിലവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇയാള്‍ റൊമാനിയന്‍ പൗരനാണെന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രാദേശികമായോ സംസാരങ്ങളിലോ പ്രചരിക്കുന്നുണ്ടാകാമെങ്കിലും, പോലീസ് ഇത് രേഖാമൂലം സ്ഥിരീകരിക്കുകയോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പോലീസ് പുറത്തുവിട്ടേക്കും.

നടപടികള്‍ ഏകോപിപ്പിച്ച് എംബസിയും സംഘടനകളും:

നാട്ടിലുള്ള കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസി അധികൃതരും ലോക കേരള സഭ പ്രതിനിധികളും, ജര്‍മനിയിലെ നോര്‍ക്ക കോഓര്‍ഡിനേ0ഷന്‍ കൗണ്‍സിലും, മലയാളി കൂട്ടായ്മകളും രംഗത്തുണ്ട്. യുവമലയാളി അപ്രതീക്ഷിത വേര്‍പാട് ജര്‍മ്മനിയിലെ പ്രവാസി സമൂഹത്തില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
- dated 14 Oct 2026

Comments:

Keywords: Germany - Otta Nottathil - fire_disaster_bochum_three_malayalees_died_oct_14_2026 Germany - Otta Nottathil - fire_disaster_bochum_three_malayalees_died_oct_14_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

accident_car_erbach_germany_3_dead_Nov_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഓവര്‍ടേക്കിംഗ് ശ്രമത്തിനിടെ ഏഴ് കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; മൂന്ന് മരണം, 14 പേര്‍ക്ക് പരിക്ക്; ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു
au_pair_visa_germany_scam_special_report_Nov_15_2026
ജര്‍മനി ജര്‍മ്മനിയിലെ ഔപെയര്‍ (Aupair) വിസ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ മലയാളി പെണ്‍കുട്ടികള്‍ കരുതിയിരിക്കുക വമ്പന്‍ തട്ടിപ്പുകളും മറഞ്ഞിരിക്കുന്ന അപകടങ്ങളും പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്
germany_budget_2027_passed_Nov_13_2026
ജര്‍മനി ജര്‍മ്മനിയില്‍ കടബാധ്യതയേറിയ 2027 ബജറ്റിന് അംഗീകാരം; പിറന്നാള്‍ ദിനത്തില്‍ ഫ്രീഡ്രിഷ് മെര്‍സിനെതിരെ പ്രതിഷേധവുമായി യുവനിര
ജര്‍മനി പരമ്പരാഗത പഠനകേന്ദ്രങ്ങള്‍ക്ക് തിരിച്ചടി; വിസ നിയമങ്ങള്‍ കടുക്കുമ്പോള്‍ ജര്‍മ്മനിയിലേക്ക് ഒഴുകി മലയാളി വിദ്യാര്‍ത്ഥികള്‍; ആഗോള ഉന്നതവിദ്യാഭ്യാസ ഭൂപടത്തില്‍ പുതിയ മാറ്റം
robbery_erftstadt_pflegerin_most_wanted_list_Nov_12_2026
ജര്‍മനി എര്‍ഫ്ത്സ്റ്റാട്ടില്‍ ഞെട്ടിക്കുന്ന സംഭവം; വയോധികയുടെ ടീയില്‍ മയക്കുമരുന്ന് കലര്‍ത്തി സ്വര്‍ണ്ണവും പല്ലിലെ സ്വര്‍ണ്ണക്കീരിടവും കവര്‍ന്ന മലേഷ്യന്‍/മോള്‍ഡോവന്‍ വംശജയായ നഴ്സ് യൂറോപോളുകളുടെ 'മോസ്ററ് വാണ്ടഡ്' പട്ടികയില്‍
germany_scrap_tax_classes_III_V_Nov_12_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതി വ്യവസ്ഥയില്‍ വന്‍ അഴിച്ചുപണിക്ക് നീക്കം ; ദമ്പതികളുടെ 'ടാക്സ് ക്ളാസ് III, V' എടുത്തുകളയാന്‍ തീരുമാനം ; പ്രവാസികളെയും കുടുംബങ്ങളെയും ബാധിക്കും?
mercedes_halts_all_investments_germany_Nov_12_2026
ജര്‍മനി ജര്‍മ്മന്‍ വാഹനവിപണിയില്‍ കനത്ത തിരിച്ചടി ; ജര്‍മ്മനിയിലെ എല്ലാ നിക്ഷേപങ്ങളും നിര്‍ത്തിവെച്ച് മെഴ്സിഡസ് ബെന്‍സ്; ഫാക്ടറി പൂട്ടലുകളും തൊഴില്‍ വെട്ടിക്കുറയ്ക്കലും പരിഗണനയില്‍