Today: 14 Aug 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ വക ബോണസ് 500 യൂറോ വീതം
Photo #1 - Germany - Otta Nottathil - govt_bonus_students_germany
ബര്‍ലിന്‍: കോവിഡിന്റെ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന, ബുദ്ധിമുട്ടുന്ന, സാമ്പത്തികമായി ഞെരുങ്ങുന്ന ജര്‍മനിയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദേശിയെന്നോ സ്വദേശയെന്നോ ഉള്ള തരംതിരിവില്ലാതെ 500 യൂറോ വീതം അടുത്ത മൂന്നു മാസത്തേയ്ക്ക് സര്‍ക്കാര്‍ ബോണസായി നല്‍കുന്നു.

കൊറോണ ൈ്രകസിസ് ആഗോളതലത്തില്‍ കത്തിപ്പടരുമ്പോള്‍ ജര്‍മന്‍ സര്‍ക്കാര്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ മാറോടു ചേര്‍ത്തു പിടിച്ചിരിയ്ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മിക്കവരുടെയും തൊഴിലുകള്‍ നഷ്ടപ്പെടുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്ത നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ ഏറെ പരുങ്ങലിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ ബോണസ് പദ്ധതി.

മൂന്നു മാസത്തേയ്ക്കാണ് 500 യൂറോ വീതം വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ എത്തുക. ഇതു തിരിച്ചു നല്‍കേണ്ട തുകയല്ല എന്നു കൂടി ഓര്‍ക്കുക. സാമ്പത്തിക ബുദ്ധിമുട്ടില്‍ ആരുടെയും പഠനം നിലച്ചു പോകാതിരിയ്ക്കാനുള്ള സര്‍ക്കാരിന്റെ താങ്ങാണിത്.

ജൂണ്‍ 16 ഉച്ചയ്ക്ക് 12 മണിമുതല്‍ ഇതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനുള്ള വെബ്സൈറ്റ് സജ്ജമായിക്കഴിഞ്ഞു.

പ്രായം, സെമസ്റററുകളുടെ എണ്ണം എന്നിവ നോക്കാതെയാണ് സഹായം നല്‍കുക. കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ടതും ബുദ്ധിമുട്ടേറിയതുമായ അടിയന്തര സാഹചര്യം തെളിയിക്കാന്‍ സാധിക്കണം എന്നതാണ് അടിസ്ഥാന മാനദണ്ഡം.
സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കു മാത്രമേ സഹായം ലഭിക്കൂ. അഡ്മിനിസ്റേററ്റിവ് കോളെജുകള്‍, ബുണ്‍ഡസ്വെര്‍ യൂണിവേഴ്സിറ്റികള്‍, പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍, ഡ്യുവല്‍ സ്ററുഡന്റ്സ്, ഗസ്ററ് സ്ററുഡന്റ്സ്, സര്‍ക്കാര്‍ അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് സഹായത്തിന് അര്‍ഹതയില്ല.

രാജ്യത്തെ വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ട് ആളുകളും പാര്‍ട്ട് ടൈം ജോലികള്‍ ചെയ്താണ് പഠനച്ചെലവുകളും മറ്റും മുന്നോട്ടു കൊണ്ടുപോയിരുന്നത്. കൊറോണവൈറസ് ബാധയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ കാറ്ററിങ് പോലുള്ള ഇത്തരം ജോലികളെല്ലാം നിലച്ചു പോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം

എങ്ങനെ അപേക്ഷിയ്ക്കാം

അപേക്ഷകര്‍ ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മുതലുള്ള ഐഡി രേഖയും എല്ലാ അക്കൗണ്ടുകളുടെയും ബാങ്ക് സ്റേററ്റ്മെന്റുകളും അപ്ലോഡ് ചെയ്യണം. ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിനായി ആരെങ്കിലും അവരുടെ അക്കൗണില്‍ തിരി മറി കാണിച്ചാല്‍ പണി കിട്ടും.

കെഎഫ്ഡബ്ള്യു ക്രെഡിറ്റ് ബാങ്കിന്റെ സൈറ്റില്‍ കയറിയാണ് ആപ്ളിക്കേഷന്‍ പ്രേസാസിംഗ് നടത്തേണ്ടത്. വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഉത്തരവാദിത്തമുള്ള ഓഫീസിന് കൈമാറും, അവര്‍ പ്രക്രിയകള്‍ പ്രോസസ്സ് ചെയ്യുകയും പേയ്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.

തെളിയിക്കപ്പെട്ട ആവശ്യത്തെ മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്ററ് മാസങ്ങളില്‍ 100 മുതല്‍ 500 യൂറോ വരെ ഗ്രാന്റ് പ്രതീക്ഷിക്കാം.എന്നാല്‍ ആപ്ളിക്കേഷന് മുമ്പുള്ള ദിവസത്തിന്റെ ബാക്കി തുക പിന്തുണയുടെ അളവില്‍ നിര്‍ണ്ണായകമാണ്. ലളിതമായ ഭാഷയില്‍ അര്‍ത്ഥമാക്കിയാല്‍ ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ടില്‍ ഇപ്പോഴും 200 യൂറോ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് മാസത്തില്‍ 300 യൂറോ സഹായം ലഭിക്കും.

എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ 100 യൂറോയില്‍ കുറവാണെങ്കില്‍, നിങ്ങള്‍ക്ക് 500 യൂറോ മുഴുവന്‍ ലഭിക്കും.അതേ സമയം 500 യൂറോയെങ്കിലും നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടെങ്കിലും യാതൊന്നും ലഭിയ്ക്കില്ല എന്നും കൂടി ഓര്‍ക്കുക.ഇതുകൂടാതെ ഓരോ മാസവും ഇതിനുള്ള അപേക്ഷകള്‍ വെവ്വേറെയായി നല്‍കേണ്ടി വരും.

2020 ജൂണ്‍ 25 മുതല്‍ അപേക്ഷകര്‍ക്ക് പെയ്മെന്റുകള്‍ ലഭിച്ചുതുടങ്ങും.
ജര്‍മന്‍ സ്ററുഡന്റ് യൂണിയന്റെ അഭിപ്രായത്തില്‍, എത്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും 67,000 വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് മാസത്തേക്ക് 500 യൂറോ വീതം ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. മൊത്തം 2.9 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ജര്‍മന്‍ സര്‍വകലാശാലകളില്‍ പഠനം നടത്തുന്നത്.

ജര്‍മന്‍ സര്‍ക്കാര്‍ ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിതമായി മറ്റൊരു ധനസഹായം നല്‍കിവരുന്നുണ്ട്. ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് 31 വരെ 650 യൂറോ വായ്പസഹായമായി നല്‍കുന്നുണ്ട്. ഇത് 23 മാസം കൊണ്ട് പലിശരഹിതമായി തിരിച്ചടയ്ച്ചാല്‍ മതിയാവും.
- dated 17 Jun 2020


Comments:
Keywords: Germany - Otta Nottathil - govt_bonus_students_germany Germany - Otta Nottathil - govt_bonus_students_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14820204youth
ജര്‍മനിക്ക് ആശങ്കയായി യുവാക്കളിലെ കോവിഡ് ബാധ Recent or Hot News
തുടര്‍ന്നു വായിക്കുക
14820203spahn
വാക്സിന്‍ ഉടന്‍ തയാറാകുമെന്ന് ജര്‍മനിക്കു പ്രതീക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
thresiamma_mother_fr_g_vembadumthara_death_news
ഫാ.ജോര്‍ജ് വെമ്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ തോമസ് വെമ്പാടന്തറ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
13820201visa
ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ നിയന്ത്രിതമായി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us