Today: 07 Jul 2020 GMT   Tell Your Friend
Advertisements
പുകയടങ്ങാതെ പശ്ചിമേഷ്യ
Photo #1 - Gulf - Otta Nottathil - 5120198iran

ബഗ്ദാദ്: ഇറേനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ പശ്ചേമഷ്യന്‍ സംഘര്‍ഷം വീണ്ടും സ്ഫോടാത്മക അവസ്ഥയില്‍. യു.എസ് അര്‍ഹിക്കുന്ന പ്രതികാരം തീര്‍ച്ചയായും ഉണ്ടാകുമെന്ന് ഇറേനിയന്‍ നേതാവ് ആയത്തുല്ല ഖാമീനി മുതല്‍ താഴെത്തട്ടിലെ നേതാക്കള്‍വരെ അടിവരയിടുന്നു.

പശ്ചിമേഷ്യയിലെ യു.എസ് യുദ്ധക്കപ്പലുകള്‍ ആക്രമിക്കുന്നതു മുതല്‍ സഖ്യകക്ഷികളെ ലക്ഷ്യമിടുന്നതുവരെ ഏതു തരത്തിലും പ്രതികാരം സംഭവിക്കാം. ഇത് അതിവേഗമാണോ കാത്തിരുന്നാണോ എന്നതും, തിരിച്ചടി എങ്ങനെയൊക്കെയാകും എന്നതും വിഷയമാണ്.

ഒരു യുദ്ധം അമേരിക്കയെ തളര്‍ത്തുന്നതിലേറെ ഇറാനെയാകും സാമ്പത്തികമായും രാഷ്ട്രീയമായും ആദ്യം ക്ഷീണിപ്പിക്കുക. അതിനാല്‍, വലിയ യുദ്ധത്തിന് അടിയന്തരമായി ഇറാന്‍ ഇറങ്ങിപ്പുറപ്പെട്ടേക്കില്ലെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. എട്ടുവര്‍ഷം ചെയ്ത യുദ്ധം കൊണ്ട് ഇറാന്‍ 80കളില്‍ ഒന്നും നേടിയില്ലെന്നതു തന്നെ ഒന്നാമത്തെ ഉദാഹരണം.

ശിയ പൗരസേനകളെയുള്‍പ്പെടെ പ്രയോജനപ്പെടുത്തി ഇറാഖിലെ യു.എസ് സേനാ സാന്നിധ്യം ഇല്ലാതാക്കാന്‍ ശ്രമം നടത്താമെന്നതാണ് മറ്റൊന്ന്. ജനകീയ പിന്തുണയോടെ നടത്താനായാല്‍ യു.എസ് ശരിക്കും വിയര്‍ക്കേണ്ടിവരും. ഇറാഖില്‍നിന്ന് പിന്മാറേണ്ടിവന്നാല്‍, യു.എസിന് അത് കനത്ത തിരിച്ചടിയാകും.

എണ്ണ മുന്നില്‍നിര്‍ത്തിയുള്ള ആക്രമണത്തിന്‍െറ സാധ്യതയും നിലനില്‍ക്കുന്നു. ഹുര്‍മുസ് കടലിടുക്ക് വഴി എണ്ണ കടത്ത് മുടക്കിയാല്‍ വന്‍ പ്രതിസന്ധി ലോകത്തുടനീളം സംഭവിച്ചേക്കും.
സൈബര്‍ ആക്രമണം പോലുള്ള നൂതന പോര്‍മുഖങ്ങള്‍ തുറക്കുകയെന്ന സാധ്യതയും പ്രവചിക്കുന്നവരുണ്ട്. വിലയിരുത്തലുകളുമായി വിദഗ്ധര്‍ സജീവമാണെങ്കിലും ഇറാന്‍ ഈ രംഗത്ത് എത്രത്തോളമുണ്ടെന്ന സാധ്യത നിലനില്‍ക്കുകയാണ്.
- dated 05 Jan 2020


Comments:
Keywords: Gulf - Otta Nottathil - 5120198iran Gulf - Otta Nottathil - 5120198iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us