ക്രൂ അംഗങ്ങളും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും മറ്റ് അന്താരാഷ്ട്ര സമുദ്ര സംഘടനകളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.
ഓപ്പറേഷനില്‍ എല്ലാ സുരക്ഷാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. യെമനിലെ ഹൂത്തി വിമതരാണ് കപ്പല്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും വാം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Comments: