Today: 19 Aug 2019 GMT   Tell Your Friend
Advertisements
കെഎം മാണി ; പാലായുടെ മാണിക്യം
Photo #1 - India - Otta Nottathil - k_m_mani_orormakurippu
ഇന്ന് അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായനും ജനാധിപത്യത്തിലെ ഭീഷ്മാചാര്യനും രാഷ്ട്രീയ തന്ത്രജ്ഞനും കുലപതിയും കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ശ്രീ കെഎം മാണിയെക്കറിച്ച് ഒരനുസ്മരണം.

ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് ശ്രീ. കെ.എം. മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ് അദ്ദേഹം കുറിച്ചത്.
മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ലാണ് ശ്രീ മാണി ജനിച്ചത്.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രസംഗവേദികളില്‍ പിന്നീട് പ്രസിദ്ധമായ ആ വാഗ്ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളില്‍ തുടങ്ങിയതാണ്. 1955 ല്‍ മദ്രാസ് ലോ കോളജില്‍ നിന്നാണ് നിയമബിരുദം നേടിയത്.
ആദ്യം കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച അദ്ദേ 1959 ല്‍ കെപിസിസി അംഗമായി. 1964 ല്‍ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവര്‍ഷം പി.ടി. ചാക്കോയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ കെ.എം ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
1965 ല്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ കഴിഞ്ഞ 54 വര്‍ഷം പാലായുടെ എംഎല്‍എ ആയി.
ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമകാര്യം, ഭവനം, വിദ്യുച്ഛക്തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്. 1975 ഡിസംബര്‍ 21 നാണ് ആദ്യമായി മന്ത്രിാകുന്നത്.
ധനകാര്യവകുപ്പില്‍ തുടങ്ങി. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. പാലായുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ശില്‍പഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അതായിരുന്നു ഇത്രയുംകാലം പാലായുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ശില്‍പഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലി ക്കുന്നവരും എതിര്‍ക്കുന്നവരും അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്ട്രീയം. കേരളകോണ്‍ഗ്രസിലെ എണ്ണമറ്റ പിളര്‍പ്പില്‍ മിക്കതിലും ഒരു തലയ്ക്കല്‍ കെ.എം. മാണിയായിരുന്നു. മാണിയെ എതിര്‍ക്കാം, വിമര്‍ശിക്കാം, പക്ഷേ, അദ്ദേഹത്തെ അവഗണിക്കാന്‍ കേരള രാഷ്ട്രീയത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്നു കേരള കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത്
കെ.എം.മാണിയാണ്. പിളര്‍ന്നവരൊക്കെ തളര്‍ന്ന ചരിത്രവും പിന്നട് മാണിക്കൊപ്പം ചേരുകയോ ചെയ്തിട്ടുണ്ട്. പിളര്‍പ്പിന്റെ കാരണക്കാരന്‍ മാണിസാറിന്റെ കടുംപിടുത്തം തന്നെയെന്നു പറയുമ്പോള്‍

തര്‍ക്കങ്ങളുടെയൊക്കെ മറു വശത്തു മാണിയായായിരുന്നു. കൂടെനിന്നവരെല്ലാം മറുകണ്ടം ചാടിയപ്പോഴും അവസരമറിഞ്ഞു മാണിസാര്‍ നിന്നിരുന്നു.

റെക്കോര്‍ഡുകളുടെ രാജകുമാരനാണ് മാണി സാര്‍.

ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ യായതിന്റെ റെക്കാര്‍ഡ് 2014 മാര്‍ച്ച് 12 നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു കൊച്ചി നിയമസഭ മുതല്‍ അംഗമായ കെ.ആര്‍.ഗൗരിയമ്മയുടെ റെക്കാര്‍ഡാണു മാണിസാര്‍ തകര്‍ത്തത്. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന അപൂര്‍വ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ചതും (23 വര്‍ഷം), ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായതും (ഏഴ്) റെക്കോര്‍ഡും മാണിയുടെ പേരിലാണ്.കേരളത്തില്‍ കൂടുതല്‍ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം) നിയമവകുപ്പും (20 വര്‍ഷം) കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ തുടങ്ങിയ റെക്കോര്‍ഡുകളും മാണിക്കു സ്വന്തം. മാണിയുടെ സ്വന്തം പാലാ മണ്ഡലത്തിന്റെ പേരിലും ഒരു റെക്കോര്‍ഡുണ്...
1964ല്‍ രൂപീകൃതമായശേഷം പാലാ മണ്ഡലത്തില്‍നിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ല.
അവസാന കാലഘട്ടത്തില്‍ ബാര്‍ കോഴ എന്ന ആരോപണം മാണിസാറിന്റെ കരിയറിലെ ദുര്‍ഭൂതമായി മാറി. അതിനെ തുടര്‍ന്ന് അവസാന കാലത്ത് യുഡിഎഫിലേക്ക് തിരിച്ചുവന്ന മാണി തുല്യതയില്ലാത്ത രാഷ്ട്രീയചരിത്രം ബാക്കിവച്ചാണ് യാത്രയായത.
കേരളരാഷ്ട്രീയത്തിലെ കുലപതിയെന്നു വിശേഷപ്പിയ്ക്കുന്ന മാണിസാറിനെപ്പറ്റി സംക്ഷിപ്തമായി പറയുകയാണെങ്കില്‍
'അധ്വാനവര്‍ഗ സിദ്ധാന്തം' രൂപീകരിച്ചു കേരളത്തിന്റെ പ്രിയങ്കരനായ കര്‍ഷക നേതാവും, കാരുണ്യ പദ്ധതിയുടെയും, കര്‍ഷക തൊഴിലാളി പെന്‍ഷന്റെയും, കര്‍ഷക പെന്‍ഷന്റെയും, റബര്‍ വിലസ്ഥിരതാ പദ്ധതിയുടെയും ഉപജ്ഞാതാവും,കേരളത്തിലെ പാവപ്പെട്ടവര്‍ക്കായി, വെളിച്ച വിപ്ളവും, സാമൂഹ്യ ജലസേചന പദ്ധതിയും, രാജിവ് ദശലക്ഷ പാര്‍പ്പിട പദ്ധതിയും ഒക്കെ സമ്മാനിച്ച യുവാക്കളുടെ അത്മമിത്രവുമായിരുന്ന കെ.എം.മാണിയുടെ വേര്‍പാടില്‍ അനുശോചിയ്ക്കുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു. സാറിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു.
- dated 09 Apr 2019


Comments:
Keywords: India - Otta Nottathil - k_m_mani_orormakurippu India - Otta Nottathil - k_m_mani_orormakurippu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us