Today: 18 Jun 2019 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്ക് യുഎസിലും പ്രശംസ
Photo #1 - Newzeland - Otta Nottathil - 23320198jacinda

വാഷിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിനോടുള്ള ആരാധന ലോകമെങ്ങും വ്യാപിക്കുന്നു. ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം അവര്‍ കൈകാര്യം ചെയ്ത രീതി ലോകത്തിന് മാതൃകയാണെന്ന് ന്യൂയോര്‍ക് ടൈംസ് പത്രം. അപകടം നടന്നയുടന്‍ അവര്‍ ജനങ്ങള്‍ക്കരികിലെത്തി. അവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തു. പിന്നീട് തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി. അത് വെറുംവാക്കല്ലെന്ന് തെളിയിക്കുകയും ചെയ്തു എന്ന് മറ്റു മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു.

ന്യൂസിലന്‍ഡിനെ പോലെയല്ല, ആയുധ നിരോധനത്തിന് അമേരിക്കയിലെ നാഷനല്‍ റൈഫ്ള്‍സ് അസോസിയേഷനും അവരുടെ രാഷ്ട്രീയ കൂട്ടാളികളും എതിരാണെന്നു കാണാം. അമേരിക്കയില്‍ കൂട്ടക്കൊലകളുടെ പരമ്പരതന്നെ ഉണ്ടായിട്ടും തോക്കുനിയന്ത്രണം പ്രാബല്യത്തിലായില്ല. 73 ശതമാനം അമേരിക്കക്കാരും തോക്കുനിയന്ത്രണം കുറക്കണമെന്ന അഭിപ്രായം ഉള്ളവരാണ്. ന്യൂസിലന്‍ഡിന് പക്ഷേ തീരുമാനമെടുക്കാന്‍ ഒറ്റ ആക്രമണംതന്നെ മതിയായിരുന്നു.

ജസീന്തയുടെ നേതൃപാടവത്തിന്‍െറ മികച്ച ഉദാഹരണമാണിത്. കറുത്ത തട്ടം തലയിലണിഞ്ഞ് കൂട്ടക്കൊലക്കിരയാക്കപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിറവും ജാതിയും നോക്കാതെ ആ പാവങ്ങളെ ചേര്‍ത്തുപിടിച്ച് ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി. ഭീകരന്‍െറ പേരുപറഞ്ഞ് പ്രശസ്തനാക്കാനില്ലെന്നും പകരം ഇരയുടെ പേര് ഏറ്റുപറയുമെന്നും പറഞ്ഞു. ഇനിയൊരാക്രമണം ഉണ്ടായാല്‍ ലോകനേതാക്കള്‍ ജസീന്തയെപ്പോലെ ഇരകള്‍ക്കൊപ്പം നില്‍ക്കണം. ജനം ആഗ്രഹിക്കുന്നത് ഇങ്ങനെയുള്ള നേതാക്കളെയാണെന്നും പത്രം പറയുന്നു.
- dated 23 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 23320198jacinda Newzeland - Otta Nottathil - 23320198jacinda,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us