Today: 18 Jun 2019 GMT   Tell Your Friend
Advertisements
ഫെയ്സ്ബുക്ക് യൂസര്‍ വിവരങ്ങള്‍ തേടി സര്‍ക്കാര്‍ അപേക്ഷകള്‍ വര്‍ധിക്കുന്നു
Photo #1 - Not Applicable - Otta Nottathil - 27520199fb

ന്യൂഡല്‍ഹി: രാജ്യത്തുനിന്നുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാരുകള്‍ ഫെയ്സ്ബുക്കിന് സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണം വര്‍ധിക്കുന്നു. 2018ന്‍റെ രണ്ടാംപകുതിയില്‍ 1.10 ലക്ഷം അപേക്ഷകളാണ് ആഗോള തലത്തില്‍ ഫെയ്സ്ബുക്കിന് ലഭിച്ചത്. ആദ്യപകുതിയിലെ 1.03 ലക്ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധികം.

ഫെയ്സ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അമെരിക്കന്‍ ഭരണകൂടമാണ് ഫെയ്സ്ബുക്കിന് മുന്നില്‍ ഏറ്റവുമധികം അപേക്ഷകള്‍ വച്ചത്. ഇന്ത്യ രണ്ടാമതുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്.

ഓരോ രാജ്യങ്ങളുടെയും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുന്ന 'കണ്ടന്‍റുകളുടെ" എണ്ണം 15,337ല്‍ നിന്ന് 35,972 എന്നതിലേക്ക് വര്‍ധിച്ചു, 135 ശതമാനം കൂടുതല്‍. ഡല്‍ഹി ഹൈക്കോടതിയുടെ ഒരു വിധിയെ തുടര്‍ന്ന് ഇന്ത്യയില്‍ മാത്രം 16,600 കണ്ടന്‍റുകള്‍ നീക്കം ചെയ്യപ്പെട്ടു.

ഇന്‍റര്‍നെറ്റ് തകരാര്‍മൂലം 2018ന്‍റെ രണ്ടാംപകുതിയില്‍ ഇന്ത്യയടക്കം ഒമ്പതു രാജ്യങ്ങളിലായി 53 തവണ ഫെയ്സ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 85 ശതമാനവും സംഭവിച്ചത് ഇന്ത്യയിലാണെന്നതും വ്യക്തമാണ്.
- dated 27 May 2019


Comments:
Keywords: Not Applicable - Otta Nottathil - 27520199fb Not Applicable - Otta Nottathil - 27520199fb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us