Today: 16 Jun 2019 GMT   Tell Your Friend
Advertisements
ജാപ്പനീസ് ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞു
Photo #1 - Other Countries - Otta Nottathil - 15201910japan

ടോക്യോ: ജപ്പാനില്‍ അകിഹിതോ ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞു. ഹെയ്സെയ് ഭരണയുഗത്തിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു. ടോക്യോയിലെ ഇംപീരിയല്‍ കൊട്ടാരത്തില്‍നടന്ന ചടങ്ങില്‍ രാജകീയവസ്ത്രത്തിനൊപ്പം സ്വര്‍ണവും തവിട്ടും നിറങ്ങളുള്ള അരപ്പട്ടയും കറുത്ത തൊപ്പിയുമണിഞ്ഞെത്തിയ അകിഹിതോ ചക്രവര്‍ത്തി ജമന്തിപ്പൂക്കളാല്‍ അലങ്കരിച്ച കിരീടം മകനും അടുത്ത ചക്രവര്‍ത്തിയുമായ നാറുഹിതോയ്ക്ക് കൈമാറി.

200 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജപ്പാനില്‍ ഒരു ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുന്നത്. 2016~ലാണ് അകിഹിതോ പദവിയൊഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രായാധിക്യവും അസുഖങ്ങളുമാണ് കാരണമായി 86~കാരനായ അകിഹിതോ ചൂണ്ടിക്കാട്ടിയത്. 1989~ലാണ് അകിഹിതോ ചക്രവര്‍ത്തിയായത്. ജപ്പാന്റെ 126~ാമത് ചക്രവര്‍ത്തിയാണ് നാറുഹിതോ.

ചൊവ്വാഴ്ച രാവിലെ ഷിന്റോ ചടങ്ങുകളോടെയാണ് സ്ഥാനത്യാഗ പരിപാടികളാരംഭിച്ചത്. ദൈവങ്ങള്‍ക്കും പൂര്‍വികര്‍ക്കും മുന്നില്‍ സ്ഥാനത്യാഗം അറിയിക്കുന്നുവെന്ന് വിശ്വസിക്കുന്ന ചടങ്ങാണ് ഷിന്റോ. ഇംപീരിയല്‍ കൊട്ടാരത്തിലെ മാത്സു നോ മ എന്നറിയപ്പെടുന്ന ഹാളിനുള്ളിലായിരുന്നു പ്രധാന ചടങ്ങുകള്‍. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉള്‍പ്പെടെ മുന്നൂറിലേറെ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

ബുധനാഴ്ച മുതല്‍ നാറുഹിതോവിനുകീഴില്‍ പുതിയ ഭരണകാലത്തിന് തുടക്കമാകും. ജപ്പാനില്‍ ഓരോ ചക്രവര്‍ത്തിയുടെയും ഭരണകാലം ഓരോ പേരുകളിലാണ് അറിയപ്പെടുക. നാറുഹിതോയുടെ ഭരണകാലം റെയ്വ യുഗമെന്നാണ് അറിയപ്പെടുക. ക്രമം എന്നര്‍ഥം വരുന്ന "റെയ്', ലയം എന്നര്‍ഥം വരുന്ന "വ' എന്നീ വാക്കുകള്‍ ചേര്‍ന്നതാണിത്.

പുതിയ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് ചടങ്ങില്‍ പ്രവേശനമില്ല. എന്നാല്‍, ആബെ മന്ത്രിസഭയിലെ ഒരു വനിതാ അംഗം ചടങ്ങിനെത്തുമെന്നാണ് സൂചന. ഇതില്‍ പങ്കെടുക്കുന്ന ഒരേയൊരു വനിതയാകും അവര്‍.
- dated 01 May 2019


Comments:
Keywords: Other Countries - Otta Nottathil - 15201910japan Other Countries - Otta Nottathil - 15201910japan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us