Today: 31 Jan 2023 GMT   Tell Your Friend
Advertisements
നേപ്പാളില്‍ ഭൂകമ്പം; ഡല്‍ഹി വരെ കുലുക്കം
Photo #1 - Other Countries - Otta Nottathil - 91120221nepal
കാഠ്മണ്ഡു: നേപ്പാളില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യന്‍ തലസ്ഥാന നഗരമായ ന്യൂഡല്‍ഹി വരെ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ ഉത്തരാഖണ്ഡില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെ നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ചലനങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി അനുഭവപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന പലരും ശക്തമായ പ്രകമ്പനത്തില്‍ ഞെട്ടിയുണര്‍ന്ന് വീടുവിട്ട് പുറത്തിറങ്ങി. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് നേപാളില്‍ ഭൂകമ്പമുണ്ടാകുന്നത്. ചൊവ്വാഴ്ച രാവിലെ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബര്‍ 19ന് 5.1 രേഖപ്പെടുത്തിയ ഭൂചലനം നടന്ന ശേഷം തുടര്‍ച്ചയായ ചലനങ്ങള്‍ രാജ്യത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ജൂലൈ 31ന് ആറു രേഖപ്പെടുത്തിയ ചലനവും രാജ്യത്ത് നടന്നിരുന്നു.

2015ല്‍ 7.5 തീവ്രതയുള്ള വന്‍ ഭൂകമ്പം തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയും പൊഖാര പട്ടണത്തെയും തകര്‍ത്തിരുന്നു. പതിനായിരത്തോളം പേരാണ് അന്നു മരിച്ചത്. ഇരുപതിനായിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭുചലനം ഇന്ത്യന്‍ നഗരങ്ങളിലും അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ളദേശ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി.
- dated 08 Nov 2022


Comments:
Keywords: Other Countries - Otta Nottathil - 91120221nepal Other Countries - Otta Nottathil - 91120221nepal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us