Today: 21 Nov 2019 GMT   Tell Your Friend
Advertisements
തെരേസയെ പരിഹസിച്ച ട്രംപിന് ഹണ്ടിന്റെ രൂക്ഷമായ മറുപടി
Photo #1 - U.K. - Otta Nottathil - 10720199hunt

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ദുരന്തം എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും വിദേശകാര്യ സെക്രട്ടറിയുമായി ജെറമി ഹണ്ടിന്റെ രൂക്ഷ വിമര്‍ശനം. ഇത്തരം വിശേഷണങ്ങള്‍ അപമാനകരവും തെറ്റുമാണെന്ന് ഹണ്ട് പറഞ്ഞു.

ബ്രിട്ടീഷ് അംബാസഡറെ വിഡ്ഢിയെന്നു വിളിച്ചതിനും ട്രംപിനെ ഹണ്ട് വിമര്‍ശിച്ചു. ചോര്‍ന്നു കിട്ടിയ രഹസ്യ രേഖകളിലാണ് ട്രംപ് ഉപയോഗിച്ച മോശം പദപ്രയോഗങ്ങള്‍ പുറത്തു വന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരിക്കുകയാണ്.

യുഎസില്‍ ബ്രിട്ടീഷ് അംബാസഡറായ സര്‍ കിം ഡാറോച്ചുമായി ഇനി ഇടപാടുകളില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു വിഡ്ഢിയെന്ന വിശേഷണം.

താന്‍ പ്രധാനമന്ത്രിയായാല്‍ സര്‍ കിം ഡാറോച്ച് യുഎസ് അംബാസഡറായി തുടരുമെന്നു കൂടി ഹണ്ട് ഇതിനുള്ള മറുപടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ കരുതലോടെയാണ് ട്രംപിനോടു പ്രതികരിച്ചിരിക്കുന്നത്. മേയെ ആക്രമിച്ച ട്രംപിന്റെ രീതി ശരിയായോ എന്ന ചോദ്യം മാത്രമാണ് ജോണ്‍സണ്‍ ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ യോഗ്യത ബോറിസ് ജോണ്‍സനാണെന്ന് ട്രംപ് നേരത്തെ പരസ്യം പ്രഖ്യാപനം നടത്തിയിരുന്നു.
- dated 10 Jul 2019


Comments:
Keywords: U.K. - Otta Nottathil - 10720199hunt U.K. - Otta Nottathil - 10720199hunt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2111201910twiter
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ട്വിറ്ററിന്റെ താക്കീത് Recent or Hot News
തുടര്‍ന്നു വായിക്കുക
211120197prince
ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ ചുമതലകള്‍ ഒഴിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120195brexit
ബ്രെക്സിറ്റിനെച്ചൊല്ലി ജോണ്‍സനും കോര്‍ബിനും തമ്മില്‍ വാഗ്വാദം Recent or Hot News
തുടര്‍ന്നു വായിക്കുക
181120194sharif
നവാസ് ഷെരീഫിനു ലണ്ടനില്‍ പോകാം Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_season_4
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
151120196boris
എന്‍എച്ച്എസ് വിസ വേഗത്തിലാക്കും: ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us