Today: 22 Jul 2019 GMT   Tell Your Friend
Advertisements
ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു
Photo #1 - U.K. - Sports - ashford_cricket_tournament
ആഷ്ഫോര്‍ഡ് :ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസഫ് മൈലാടും പാറയില്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്കുവേണ്ടിയുള്ള അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്ലസ്ബോറോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജൂലൈ 28ന് (ഞായര്‍) നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരക്കും.

കെന്റ് റീജിനല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ആഷ്ഫോര്‍ട് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യുകെയിലെ വലിയ കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്.ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്ക് പുറമെ 501 പൗണ്ടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും, ട്രോഫിയും സമ്മാനമായി നല്‍കും. ഇതിനു പുറമേ ബെസ്ററ് ബാറ്റ്സുമാനും, ബെസ്ററ് ബൗളര്‍ക്കും ഹോളിസ്ററിക്ക് കെയര്‍ യുകെ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും നല്‍കും.

മത്സരദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണശാല കൈയ്യേന്തി ഭവന്‍ പ്രവര്‍ത്തിക്കും.

ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഡോ. റിതേഷ് പരീക്ക് സ്പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണ്ണമെന്റ് വന്‍ വിജയമാക്കുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികളായ സജികുമാര്‍ ജി. (പ്രസിഡന്റ്), ആന്‍സി സാം (വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കല്‍(സെക്രട്ടറി), സുബിന്‍ തോമസ് (ജോ. സെക്രട്ടറി), ജോസ് കണ്ണൂക്കാടന്‍ (ട്രഷറാര്‍), ജെറി ജോസ് (സ്പോര്‍ട്സ് കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് :

സുബിന്‍ : 075 1567 2274 ജെറി ജോസ് : 078 6165 3060 സജി കുമാര്‍ : 073 9200 7611 ജോസ് കണ്ണൂക്കാടന്‍ : 0795677 5931.

മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം:

Willesborough Regional Cricket Ground Ashford Kent TN24 0QE.
- dated 03 Jul 2019


Comments:
Keywords: U.K. - Sports - ashford_cricket_tournament U.K. - Sports - ashford_cricket_tournament,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720191rajiv
രാജീവ് ഔസേപ്പ് വിരമിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16720198morgan
അല്ലാഹുവിനു നന്ദി പറഞ്ഞ് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ Recent or Hot News
ലോകകപ്പ് ടീമില്‍ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍
തുടര്‍ന്നു വായിക്കുക
157201911tennis
ഫെഡററെ കീഴടക്കി ജോക്കോവിച്ചിന് വിംബിള്‍ഡണ്‍
തുടര്‍ന്നു വായിക്കുക
157201910cricket
ഇംഗ്ളണ്ട് പുതിയ ലോക ചാംപ്യന്‍മാര്‍
തുടര്‍ന്നു വായിക്കുക
14720199simona
ഗ്രാന്‍ഡാവാതെ സെറീനയുടെ ഗ്രാന്‍ഡ്സ്ളാം; വിംബിള്‍ഡണ്‍ സിമോണയ്ക്ക്
തുടര്‍ന്നു വായിക്കുക
12720197cricket
ക്രിക്കറ്റ് ലോകകപ്പ് പുതിയ അവകാശികളിലേക്ക്
ഇംഗ്ളണ്ട് ~ ന്യൂസിലന്‍ഡ് ഫൈനല്‍
തുടര്‍ന്നു വായിക്കുക
12720198serena
ഇരുപത്തിനാലാം ഗ്രാന്‍ഡ്സ്ളാം തേടി സെറീന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us