Today: 16 Sep 2019 GMT   Tell Your Friend
Advertisements
നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റു ; കേരളത്തെ പ്രതിനിധീകരിച്ച് സഹമന്ത്രിയായി വി.മുരളീധരന്‍
Photo #1 - India - Otta Nottathil - narendra_modi_govt_2nd_term_sworn_in
Photo #2 - India - Otta Nottathil - narendra_modi_govt_2nd_term_sworn_in
ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ചടങ്ങ് രാത്രി ഒന്‍പത് മണിക്കാണ് അവസാനിച്ചത്.

മന്ത്രിസഭയില്‍ രാജ്നാഥ്സിംഗ് രണ്ടാമനായും
അമിത്ഷാ മൂന്നാമനായും, നിതിന്‍ ഗഡ്കരി നാലാമനായും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിസഭാംഗം,

ആദ്യമായാണ് അമിത്ഷാ മന്ത്രിസഭയില്‍ എത്തുന്നത്. മോദി മന്ത്രിസഭയിലെ ആര്‍എസ് എസ് മുഖമാണ് ഗഡ്കരി.

ഇവര്‍ കേന്ദ്രമന്ത്രിമാര്‍

സദാനന്ദ ഗൗഡ, നിര്‍മ്മല സീതാരാമന്‍, എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, നരേന്ദ്രസിങ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗെഹ്ളോട്ട്, എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ ഹര്‍ഷ് വര്‍ധന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍അബ്ബാസ് നഖ്വി, പ്രഹ്ളാദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവരാണ് കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

സര്‍ക്കാരിലെ ദളിത് മുഖമായ ലോക്ജനശക്തി പാര്‍ട്ടി നോതാവായ രാംവിലാസ് പസ്വാന്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മുന്‍ വിദേശ കാര്യ സെക്രട്ടറിയും പദ്മശ്രീജേതാവുമാണ് മന്ത്രിസഭയിലെ പുതുമുഖമായ എസ് ജയശങ്കര്‍.

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍

സന്തോഷ് ഗാങ്വാര്‍, റാവു ഇന്ദ്രജിത്ത് സിങ്, ശ്രീപാദ് നായിക്, ഡോ ജിതേന്ദ്രസിങ്, കിരണ്‍ റിജിജു, പ്രഹ്ളാദ് സിങ് പട്ടേല്‍, ആര്‍കെ സിങ്, ഹര്‍ദീപ് സിങ്, മന്‍സുഖ് മാണ്ഡവ്യ.

സഹമന്ത്രിമാര്‍

ഫഗ്ഗാന്‍ സിങ് കുലസ്തേ, അശ്വിനി കുമാര്‍ ചൗബേ, അര്‍ജ്ജുന്‍ രാം മേഘ്വാള്‍, .വികെ സിങ്, കൃഷ്ണ പാല്‍ ഗുര്‍ജാര്‍, രാവുസാഹേബ് ദാന്‍വേ, ജി കൃഷ്ണ റെഡ്ഡി, പര്‍ഷോത്തം രുപാല, രാംദാസ് അത്താവാല, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് ബല്‍യാന്‍, സഞ്ജയ് ശംറാവു, അനുരാഗ് താക്കൂര്‍, സുരേഷ് അംഗാഡി, നിത്യാനന്ദ റായ്, റത്തന്‍ ലാല്‍ കട്ടാരിയ, വി മുരളീധരന്‍, രേണുക സിങ് ......
സറൂത്ത, സോം പ്രകാശ്, രാമേശവര്‍ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി.

അസുഖ കാരണങ്ങളാല്‍ മുന്‍ മന്ത്രിസഭയിലെ ധന മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പുതിയ മന്ത്രിസഭയുടെ ഭാഗമല്ല.

വിശിഷ്ടാതിഥികളായി കിര്‍ഗിസ് പ്രസിഡന്റ് സൂറോന്‍ ബായ് ജീന്‍ബെകോവ്, ബംഗ്ളാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നോത്ത്, നേപാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോടായ് ഷേറിങ്, മ്യാന്‍മാര്‍ പ്രസിഡന്റ് വിന്‍ മിന്റ, തായ് സ്ഥാനപതി ഗ്രിസാദ ബൂന്റാച്ച് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ...

ചീഫ് ജസ്ററിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസ്സ് നേതാക്കളായ സോണിയ ഗാന്ധി, ഗുലാം നബി ആസാദ്, മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ...

വി. മുരളീധരന്‍ കേന്ദ്ര സഹമന്ത്രി

കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയിലെ രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായാണ് വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയും .മുരളീധരനാണ്. മുന്‍ എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായിരുന്ന വി. മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വി. മുരളീധരനെ വിളിച്ച് മന്ത്രിസ്ഥാനത്തെക്കുറിച്ച് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ചായസല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുത്തു. തലശ്ശേരി എരഞ്ഞോളിയില്‍ ഗോപാലന്റെയും ദേവകിയുടെയും മകനായി 1958 ലാണ് വി.മുരളീധരന്റെ ജനനം. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ചു. സ്കൂള്‍തലം മുതല്‍ എ.ബി.വി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം അലങ്കരിച്ചു.

എ.ബി.വി.പി. തലശ്ശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987 ല്‍ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറിയായി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ പ്രവര്‍ത്തകനായി. വൈകാതെ എ.ബി.വി.പി. ദേശീയ നേതൃത്വത്തിലെത്തി. 1994ല്‍ എ.ബി.വി.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി.

വാജ്പേയി സര്‍ക്കാരിന്റെ കീഴില്‍ നെഹ്രു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് ഡയറക്ടര്‍ ജനറലുമായി. ദേശീയ യുവ കോഓപ്പറേറ്റീവ് എന്ന അന്ത:സംസ്ഥാന സഹകരണസംഘം തുടങ്ങാന്‍ മുന്‍കൈയെടുത്തു. 2004ല്‍ ബി.ജെ.പി.യുടെ എന്‍.ജി.ഒ. സെല്ലിന്റെ ദേശീയ കണ്‍വീനറായി. പിന്നീട് പ്രവര്‍ത്തനമേഖല കേരളത്തിലേക്ക് മാറ്റി. ആറുവര്‍ഷം സംസ്ഥാന അധ്യക്ഷനായി തുടര്‍ന്നു.

2009 ല്‍ കോഴിക്കോടുനിന്ന് ലോക്സഭയിലേക്കും 2016ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമായ അദ്ദേഹം 2018ല്‍ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തി.
- dated 30 May 2019


Comments:
Keywords: India - Otta Nottathil - narendra_modi_govt_2nd_term_sworn_in India - Otta Nottathil - narendra_modi_govt_2nd_term_sworn_in,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920198kovind
രാംനാഥ് കോവിന്ദ് സ്വിസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
one_and_half_year_old_child_safe
ജീപ്പില്‍ നിന്ന് വീണ ഒന്നരവയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
തുടര്‍ന്നു വായിക്കുക
vikram_lander_found_orbit_isro
വിക്രം ലാന്‍ഡര്‍ ചന്രേ്ദാപരിതലത്തില്‍ കണ്ടെത്തിയെന്ന് ഇസ്റോ
തുടര്‍ന്നു വായിക്കുക
isro_vikram
ഇസ്റോ പരാജയമോ ? ഓര്‍ബിറ്റര്‍ സുരക്ഷിതം, പ്രവര്‍ത്തനക്ഷമം
തുടര്‍ന്നു വായിക്കുക
74_year_old_woman_give_birth_twins_hyderabad_Andhra_Pradesh
ഹൈദരാബാദില്‍ 74 കാരി ഇരട്ടക്കുട്ടികളുടെ അമ്മയായി
തുടര്‍ന്നു വായിക്കുക
Indian_currency_size_rbi_mumbai_high_court
നോട്ടുകളുടെ വലിപ്പക്കുറവ് : പഴ്സില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനെന്ന് ആര്‍ബിഐ യുടെ വിശദീകരണം
തുടര്‍ന്നു വായിക്കുക
2920198un
അസമിലെ പൗരത്വപ്പട്ടികയ്ക്ക് യുഎന്നിന്റെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us