Today: 12 May 2021 GMT   Tell Your Friend
Advertisements
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ
Photo #1 - Europe - Otta Nottathil - 10420216norway

ഓസ്ലോ: നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗിന് 2352 ഡോളര്‍ പിഴശിക്ഷ. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് നടപടി.

പോലീസ് മേധാവി ഒലേ സെയ്വെറുദാണ് ഇക്കാര്യം അറിയിച്ചത്. നിയമങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകാന്‍ നടപടി സഹായകമാകുമെന്ന് ഒലേ പ്രതികരിച്ചു.

ഫെബ്രുവരിയില്‍ രാജ്യത്ത് പത്തുപേരില്‍ കൂടുതല്‍ ചേരുന്നത് നിരോധിച്ചിരിക്കെ 13 കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് 60~ാം ജന്മദിനാഘോഷം സംഘടിപ്പിച്ച എര്‍ണയുടെ നടപടി വിവാദമായിരുന്നു. പിന്നാലെ സംഭവത്തില്‍ മാപ്പപേക്ഷിച്ച് അവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍, നിയമലംഘനം നടത്തിയതായി തെളിഞ്ഞ എര്‍ണയുടെ ഭര്‍ത്താവ് സിന്‍ഡ്രെ ഫിന്‍സിനും ചടങ്ങുനടന്ന ഹോട്ടലിനും നേരെ നടപടിയില്ല. കടുത്ത നിയന്ത്രണങ്ങളിലൂടെ രാജ്യത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ എര്‍ണയ്ക്ക് കഴിഞ്ഞിരുന്നു. യൂറോപ്പില്‍ ഏറ്റവുംകുറവ് രോഗികളും മരണങ്ങളും റിപ്പോര്‍ട്ടുചെയ്ത രാജ്യങ്ങളിലൊന്നാണ് നോര്‍വേ.
- dated 10 Apr 2021


Comments:
Keywords: Europe - Otta Nottathil - 10420216norway Europe - Otta Nottathil - 10420216norway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
dr_tony_ireland
ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നത ചുമതലയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12520216india
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
125202110antibody
കോവിഡ് ബാധിച്ചവര്‍ക്ക് എട്ടു മാസം പ്രതിരോധശേഷി Recent or Hot News
തുടര്‍ന്നു വായിക്കുക
12520219indian
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ ആശങ്ക വ്യക്തമാക്കി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
saumya_keerithode
ഇടുക്കി, കീരിത്തോട് സ്വദേശിനി ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
10520211pregnant
ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന്‍ സുരക്ഷിതം
തുടര്‍ന്നു വായിക്കുക
10520219israel
ഇസ്രയേല്‍ ഭീകര രാഷ്ട്രം: ഉര്‍ദുഗാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us