ജര്‍മ്മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്; സംശയങ്ങള്‍ക്ക് മറുപടിയുമായി സൗജന്യ വെബിനാര്‍ തിങ്കളാഴ്ച; സ്പീക്കര്‍ ജോസ് കുമ്പിളുവേലില്‍

News Photo 1 - Germany - Otta Nottathil - Nursing_Germany_webinar_aibs_europe_Nov_23_2026
കൊളോണ്‍ : ജര്‍മ്മനിയില്‍ നഴ്സിംഗ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണവും നല്‍കുന്നതിനായി 'എയ്ബ്സ് യൂറോപ്പ' (Aibs Europa) സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 23 തിങ്കളാഴ്ച ജര്‍മ്മന്‍ സമയത്തിന് അനുസരിച്ച് രാവിലെ 11:00 മണിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3:30 പിഎം) ഓണ്‍ലൈനായാണ് വെബിനാര്‍ നടക്കുന്നത്. ജര്‍മ്മനിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ വെബിനാറില്‍ മുഖ്യപ്രഭാഷകനായി പങ്കെടുത്ത് സംസാരിക്കും.

നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ സംശയങ്ങള്‍ക്കും തത്സമയം മറുപടി നല്‍കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വെബിനാറില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍:ജര്‍മ്മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍, ആവശ്യമായ യോഗ്യതകളും നിബന്ധനകള്‍, ബി2 ലെവല്‍ ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യത്തിന്റെ പ്രാധാന്യം. തൊഴില്‍ അവസരങ്ങളും ശമ്പള നിരക്കുകള്‍. വര്‍ക്ക് വിസയും താമസാനുമതി (Residence permit) സംബന്ധിച്ച വിവരങ്ങള്‍. എം.എസ് ഐറിന്‍,എം.എസ് സെറിന്‍, എം.എസ് ഗ്ളെമി എന്നിവരും വെബിനാറില്‍ പങ്കെടുക്കുന്നുണ്ട്. വിദഗ്ധ നിര്‍ദ്ദേശങ്ങള്‍, മെഡിക്കല്‍ മേഖലയിലെ വിവരങ്ങള്‍, കൃത്യമായ ലക്ഷ്യബോധം എന്നിവയിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ കരിയര്‍ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി +49 1575 0075724 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


- dated 22 Nov 2026

Comments:

Keywords: Germany - Otta Nottathil - Nursing_Germany_webinar_aibs_europe_Nov_23_2026 Germany - Otta Nottathil - Nursing_Germany_webinar_aibs_europe_Nov_23_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
AI_carrier_germany_2032_Nov_21_2026
ജര്‍മനി എ.ഐ വിപ്ളവം: ജര്‍മ്മനിയില്‍ 60 പുതിയ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു; ശമ്പളം 8,500 യൂറോ വരെ; മലയാളി പ്രവാസികള്‍ക്കും വന്‍ കരിയര്‍ സാധ്യതകള്‍
gen_c_protest_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' പ്രക്ഷോഭം ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടി
ente_parel_mathave_parel_palli_marian_song_released_Nov_17_2026
ജര്‍മനി 'എന്റെ പാറേല്‍ മാതാവേ' മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥനാസമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു ; രണ്ട് ദിവസത്തിനുള്ളില്‍ 35,000~ത്തോളം കാഴ്ചക്കാരുമായി മുന്നേറ്റം
Gen_c_demo_protest_in_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' (Gen Z) പ്രക്ഷോഭം ആളിപ്പടര്‍ന്നു ; ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം ; നിര്‍ബന്ധിത സൈനിക സേവനത്തിനും വിലക്കയറ്റത്തിനുമെതിരെ തെരുവിലിറങ്ങി യുവതലമുറ
new_labour_rules_germany_2027_Nov_20_2026
ജര്‍മനി ജര്‍മ്മനിയിലെ പുതിയ തൊഴില്‍ നിയമം മാറുന്നു ; 2027 ല്‍ പ്രാബല്യത്തില്‍ ; മലയാളികള്‍ക്ക് ഗുണമോ ദോഷമോ?