Today: 12 May 2021 GMT   Tell Your Friend
Advertisements
സൂപ്പര്‍മാര്‍ക്കറ്റില്‍ 'ഗോഡ്സില്ല': വിഡിയോ വൈറല്‍
Photo #1 - Other Countries - Otta Nottathil - 8420214godzilla

ബാങ്കോക്ക്: സൂപ്പര്‍ മാര്‍ക്കറ്റില്‍ 'ഗോഡ്സില്ല' കയറിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം തായ്ലന്‍ഡിലാണ് ഒരു കൂറ്റന്‍ ഉടുമ്പ് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയത്. ആളുകള്‍ അകത്തുനില്‍ക്കുന്നതിനിടെ തുറന്നിട്ട കതകിനുളളിലൂടെ കൂറ്റന്‍ ഉടുമ്പ് അകത്തുകയറുകയായിരുന്നു.

പതിയെ നടന്നുനീങ്ങിയ ഉടുമ്പ് ആളുകളെ കണ്ടതോടെ ഒരു മൂലയിലെ റാക്കില്‍ പറ്റിപ്പിടിച്ചു കയറാനായി ശ്രമം. നിരത്തിവെച്ച സാധനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി താഴെ പതിക്കുന്നതിനിടെയും കൂസാതെ പറ്റിപ്പിടിച്ച് മുകളിലെത്തുന്നതില്‍ വിജയിച്ചു. സ്വസ്ഥം സുഖം അവിടെ നീണ്ടുനിവര്‍ന്ന് വാല്‍ പൊക്കിയും നിലത്തുവെച്ചും കാഴ്ചകള്‍ കണ്ട് വിശ്രമിക്കാനായിരുന്നു പിന്നെ ആളുടെ തീരുമാനം. ഉടുമ്പിന്‍റെ സഞ്ചാരവും വിശ്രമവും പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം വൈറലാണ്.

വിിഡിയൊ മൊബൈലില്‍ പകര്‍ത്തിയത് ആരെന്ന് അറിയില്ലെങ്കിലും ട്രാവല്‍ ഏജന്‍സിയായ മുണ്ടോ നൊമാഡ ആണ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. കാഴ്ച കണ്ട് പകച്ചുപോയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ബഹളം പിന്നാമ്പുറത്ത് വ്യക്തമായി കേള്‍ക്കാം. പക്ഷേ, ഉടുമ്പിനെ പകര്‍ത്തുന്ന തിരക്കില്‍ ആളുകളാരും വിഡിയോയില്‍ പതിഞ്ഞിട്ടില്ല.

സമൂഹ മാധ്യമത്തില്‍ എത്തിയതോടെ ഇത് അടുത്ത ഗോഡ്സില്ല ചിത്രത്തിന്‍റെ ഗ്രാന്‍റ് ലോഞ്ചിങ്ങാകാം എന്നുവരെ പ്രതികരിക്കുന്നവരുണ്ട്. ഇത്തരം വലിയ ഉടുമ്പുകള്‍ ബാങ്കോക്കില്‍ സാധാരണമാണെന്ന് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ച മുണ്ടൊ നൊമാഡ പറയുന്നു. ചത്ത ജീവികളുടെ അഴുകിയ മാംസം ഏറെ ഇഷ്ടമുള്ള ഇവ പക്ഷേ, സൂപര്‍മാര്‍ക്കറ്റിന്‍റെ വാതില്‍ കടന്ന് അകത്തുകയറുന്നത് ആദ്യം.
- dated 08 Apr 2021


Comments:
Keywords: Other Countries - Otta Nottathil - 8420214godzilla Other Countries - Otta Nottathil - 8420214godzilla,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520218israel
ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി Recent or Hot News
തുടര്‍ന്നു വായിക്കുക
10520218china
കൊറോണവൈറസിനെ ജൈവായുധമാക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10520214china
റോക്കറ്റ് അവശിഷ്ടം ഭൂമിയില്‍: ചൈനയെ വിമര്‍ശിച്ച് ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
5520213sino
ചൈനീസ് വാക്സിന് അനുമതി നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്റെ പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
1520212israel
ഇസ്രയേലില്‍ മതാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 44 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
28420216lanka
ശ്രീലങ്കയില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം വിലക്കും
തുടര്‍ന്നു വായിക്കുക
26420214submarine
ഇന്തോനേഷ്യന്‍ മുങ്ങിക്കപ്പല്‍ മൂന്നായി പിളര്‍ന്ന നിലയില്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us