എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ജര്‍മ്മനിയിലെ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് (CDU) വന്‍ രാഷ്ട്രീയ കൊടുങ്കാറ്റിലായി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, നാല് സിഡിയു എംഎല്‍എമാര്‍ രഹസ്യമായി എഎഫ്ഡി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് യാഥാസ്ഥിതിക പാളയത്തെ പിടിച്ചുലയ്ക്കുന്നത്.
കണക്കുകൂട്ടലുകള്‍ തെറ്റിച്ച വോട്ടിംഗ് രഹസ്യം
വോട്ടെടുപ്പിന് മുന്‍പുള്ള ധാരണകള്‍ അനുസരിച്ച് അഫ്ഡിക്കും (39) പിന്തുണ പ്രഖ്യാപിച്ച സഹറ വാഗന്ക്നെഹ്റ്റിന്റെ ഇടതുപക്ഷ പാര്‍ട്ടിയായ ബിഎസ്ഡബ്ള്യുവിനും (5) ചേര്‍ന്ന് 44 വോട്ടുകളാണ് ലഭിക്കേണ്ടിയിരുന്നത്. സിഡിയുവിന്റെ 14 അംഗങ്ങളോട് വിട്ടുനില്‍ക്കാനും, എസ്പിഡി, ഗ്രീന്‍സ്, ഇടതുപക്ഷം എന്നീ പാര്‍ട്ടികളുടെ 24 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യാനുമായിരുന്നു തീരുമാനം.
എന്നാല്‍ ബാലറ്റ് പെട്ടി തുറന്നപ്പോള്‍ റൗഷിന്‍ അനുകൂലമായി 48 വോട്ടുകള്‍ ലഭിച്ചു; 29 പേര് എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ വെറും 5 പേര് മാത്രമാണ് വിട്ടുനിന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് സിഡിയുവിലെ 9 അംഗങ്ങള്‍ സ്വന്തം നിലയ്ക്ക് വോട്ട് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതില്‍ 4 പേര് എഎഫ്ഡിക്ക് അനുകൂലമായും 5 പേര് എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി.
ഡിസംബറിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; സിഡിയുവില്‍ കടുത്ത ഭയം
ഈ നാല് അപ്രതീക്ഷിത വോട്ടുകള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഉപരി വരാനിരിക്കുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലേക്കാണ് രാഷ്ട്രീയ ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നത്:
സീഗ്മുണ്ടിന്റെ ലക്ഷ്യം: ഡിസംബറില്‍ നടക്കുന്ന മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ അഫ്ഡി നേതാവ് ഉള്‍റിച്ച് സീഗ്മുണ്ട് മത്സരിക്കുന്നുണ്ട്. കേവലഭൂരിപക്ഷമായ 42 വോട്ടുകളില്‍ എത്താന്‍ അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടിയുടെ 39 വോട്ടുകള്‍ക്ക് പുറമെ 3 വോട്ടുകള്‍ കൂടിയാണ് വേണ്ടത്.
സിഡിയു നേതൃത്വത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു: സിഡിയു സംസ്ഥാന അധ്യക്ഷന്‍ സ്വെന്‍ ഷുള്സെക്കെതിരെ പാര്‍ട്ടിയില്‍ പുകയുന്ന ആഭ്യന്തര കലഹമാണ് ഈ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. നേതൃത്വത്തോടുള്ള അതൃപ്തി കാരണം ഡിസംബറിലും ചില സിഡിയു എംഎല്‍എമാര്‍ അഫ്ഡി നേതാവിന് ക്രോസ് വോട്ട് ചെയ്യുമോ എന്ന ഭീതിയിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍.
ഈ വിജയം ഡിസംബറിലെ തെരഞ്ഞെടുപ്പിലേക്കുള്ള മികച്ച ചുവടുവെപ്പാണെന്നും താന്‍ അതീവ ശുഭാപ്തിവിശ്വാസത്തിലാണെന്നും അഫ്ഡി നേതാവ് ഉള്‍റിച്ച് സീഗ്മുണ്ട് പ്രതികരിച്ചു.
കിഴക്കന്‍ ജര്‍മ്മനിയില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ അഫ്ഡിക്കെതിരെ തീര്‍ത്ത രാഷ്ട്രീയ 'ഫയര്വാള്' (Brandmauer) തകര്ന്നടിഞ്ഞുവെന്നതിന്റെ വ്യക്തമായ തെളിവായി ഈ തെരഞ്ഞെടുപ്പ് ഫലം മാറിയിരിക്കുകയാണ്.

Comments: