സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു

News Photo 1 - Europe - Otta Nottathil - death_rate_toll_64_train_accident_spain_oct_28_2026_follow_up
മാഡ്രിഡ്: സ്പെയിനില്‍ രാജ്യത്തെ ഞെട്ടിച്ചുണ്ടായ വന്‍ റെയില്‍വേ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. മാഡ്രിഡിന് തെക്ക് ഭാഗത്തുള്ള ടൊലെഡോ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് 64 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്
ദുരന്തത്തിന്റെ പശ്ചാത്തലം:
സ്പെയ്നിലെ ടൊലെഡോ പ്രവിശ്യയില്‍ ബുധനാഴ്ച രാവിലെയാണ് രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. സ്പെയ്നിലെ ദേശീയ റെയില്‍ക്കമ്പനിയായ റെന്‍ഫെയുടെ (Renfe) ട്രെയിനും സ്വകാര്യ കമ്പനിയായ ഇറിയോയുടെ (Iryo) ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. ഇരു ട്രെയിനുകളിലുമായി 544 യാത്രികരാണ് ഉണ്ടായിരുന്നത്.

News Photo 2 - Europe - Otta Nottathil - death_rate_toll_64_train_accident_spain_oct_28_2026_follow_up
ഞെട്ടിക്കുന്ന അനുഭവങ്ങള്‍: "ഞാന്‍ ലാപ്ടോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് കനത്ത വേഗതയും ശക്തമായ ഇടടിയും അനുഭവപ്പെട്ടത്, ആളുകള്‍ പുറത്തേക്ക് തെറിച്ചുവീണു" എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രികന്‍ ജെസൂസ് ജെറോനിമോ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യന്റെ പിഴവോ?

തെക്കന്‍ മേഖലയിലേക്ക് ഒരേ ദിശയില്‍ സഞ്ചരിച്ച ട്രെയിനുകള്‍ തമ്മില്‍ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് റെയില്‍വേ അധികൃതരുടെ (ADIF) പ്രാഥമിക നിഗമനം. മനുഷ്യന്റെ പിഴവാകാം അപകട കാരണമെന്നാണ് 'എല്‍ പൈസ്' പോലുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം:

മാഡ്രിഡ്, അന്‍ഡലൂഷ്യ എന്നീ നഗരങ്ങളിലേക്കുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവച്ചു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്കായി മാഡ്രിഡില്‍ രക്തദാന ക്യാമ്പുകളും അടിയന്തര സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ സമാനമായ രീതിയില്‍ സ്പെയിനില്‍ നടക്കുന്ന മറ്റൊരു വലിയ റെയില്‍വേ ദുരന്തമാണിത്.
- dated 28 Oct 2026

Comments:

Keywords: Europe - Otta Nottathil - death_rate_toll_64_train_accident_spain_oct_28_2026_follow_up Europe - Otta Nottathil - death_rate_toll_64_train_accident_spain_oct_28_2026_follow_up,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!
DB_train_denied_entry_to_zurich_due_to_a_13_minitue_delayOct_27_2026
യൂറോപ്പ് വൈകി ഓടിയ എത്തിയ ജര്‍മ്മന്‍ ട്രെയിനിന് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശനം നിഷേധിച്ചു ; യാത്രക്കാരെ വഴിതിരിച്ചുവിട്ടു ; കര്‍ശന നടപടിയുമായി സ്വിസ് റെയില്‍വേ
himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍
wmc_europe_region_new_office_bearers_2026_28_oct_25_2026
യൂറോപ്പ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറിട്രഷറര്‍: സാം ഡേവിഡ് മാത്യു
dominic_tarsisnsky_argument_christian_churches_in_Saudi_oct_25_2026
യൂറോപ്പ് സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍ വേണം; പരസ്പര തുല്യത ആവശ്യപ്പെട്ട് പോളിഷ് രാഷ്ട്രീയ നേതാവ് രംഗത്ത്
protest_colosium_europe_spread_oct_25_2026
യൂറോപ്പ് റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍