ഇസ്രായേല്‍ വിഷയത്തിലെ ജര്‍മ്മനിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം:
പുരസ്കാരം സ്വീകരിച്ചു സംസാരിച്ചുകൊണ്ട് സാന്‍ഡ്സ് ജര്‍മ്മന്‍ സര്‍ക്കാരിന്റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഗാസാ മുമ്പിലും വെസ്ററ് ബാങ്കിലുമുള്ള ഇസ്രായേലിന്റെ നടപടികളില്‍ ജര്‍മ്മനി പുലര്‍ത്തുന്ന അനുചിതമായ മൗനം (inappropriate silence) ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് തുറന്നുപറയേണ്ടതുണ്ട്. ഇത് ജൂതവിരുദ്ധതയോ ഇസ്രായേല്‍ വിരുദ്ധതയോ അല്ല, മറിച്ച് സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ അധിനിവേശ സമയത്ത് ഉക്രെയ്നിലെ ല്വീവില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ജുത കുടുംബത്തില്‍ പെട്ടയാളാണ് ഫിലിപ്പ് സാന്‍ഡ്സ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഈസ്ററ് വെസ്ററ് സ്ട്രീറ്റ്' (East West Street) എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വംശുശുദ്ധീകരണത്തിന്റെയും അതിക്രമങ്ങളുടെയും ചരിത്രം നേരിട്ടറിഞ്ഞ ജര്‍മ്മനിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹമാസ് ആക്രമണത്തെയും അപലപിച്ചു:
അതോടൊപ്പം തന്നെ, 2023 ഒക്ടോബര്‍ 7~ന് ഹമാസ് നടത്തിയ ആക്രമണങ്ങളെ ഭീകരമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും സാന്‍ഡ്സ് അപലപിച്ചു. ഏത് രാജ്യത്തിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോഴും, ആ അവകാശം പരിധിയില്ലാത്തതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം അതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments: