2. എന്തൊക്കെയാണ് പുതിയ നിയമമാറ്റങ്ങള്‍?
കരാര്‍ നിയമനങ്ങള്‍ (Befristung) 4 വര്‍ഷമാക്കി: നിലവില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ (ohne Sachgrund) പരമാവധി 2 വര്‍ഷം വരെയാണ് താല്‍ക്കാലിക കരാര്‍ നല്കാന് സാധിച്ചിരുന്നത്. പുതിയ നിയമപ്രകാരം ഇത് 4 വര്‍ഷം (48 മാസം) വരെയാക്കി ഉയര്‍ത്തി. ഇതിനുള്ളില്‍ 6 തവണ വരെ കരാര്‍ പുതുക്കാനും സാധിക്കും. (2030 ഡിസംബര്‍ 31 വരെയുള്ള നിയമനങ്ങള്‍ക്കാണ് ഇത് ബാധകം).
പഴയ കമ്പനിയില്‍ വീണ്ടും കരാര്‍ ജോലി: മുന്‍പ് താല്‍ക്കാലിക കരാറില്‍ ജോലി ചെയ്തിരുന്ന അതേ കമ്പനിയില്‍ തന്നെ വീണ്ടും കാരണമില്ലാതെ താല്‍ക്കാലിക കരാറില്‍ പ്രവേശിക്കാന്‍ (Anschlussverbot ഇളവ്) പുതിയ നിയമം അനുമതി നല്കുന്നു.
ഇ~മെയില്‍ വഴിയും കരാര്‍ ഒപ്പിടാം: കരാര്‍ പുതുക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ ലളിതമാക്കി. ഇനി മുതല്‍ ഇ~മെയില്‍ പോലുള്ള ടെക്സ്ററ് രൂപത്തിലും (Textform) കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാം.
ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് (Hochverdiener) സംരക്ഷണം കുറയും: പ്രതിവര്‍ഷം 1,80,000 യൂറോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് നിലവിലുള്ള കടുത്ത പിരിച്ചുവിടല്‍ സംരക്ഷണം (Keudigungsschutz) കുറയും. കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ തന്നെ നഷ്ടപരിഹാരം (Abfindung) നല്കി ഇവരെ പിരിച്ചുവിടാന്‍ കമ്പനികള്‍ക്ക് സാധിക്കും. (നിയമം വന്ന് 15 മാസത്തിന് ശേഷമാകും ഇത് പ്രാബല്യത്തിലാവുക).
ഞായറാഴ്ച ജോലി സമയത്തില്‍ മാറ്റം: ബേക്കറികള്‍, കണ്ഫെക്ഷനറികള് എന്നിവിടങ്ങളില്‍ ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുമതി ലഭിക്കും. ലൈബ്രറികളില്‍ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാം.
2027 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ഈ നിയമങ്ങള്‍ നമ്മുടെ മലയാളി പ്രവാസികള്‍ക്ക് ഗുണമാണോ അതോ ദോഷമാണോ? നമുക്ക് വിശദമായി പരിശോധിക്കാം."
3. മലയാളികളെ ഇത് എങ്ങനെ ബാധിക്കും? നല്ലതാണോ അതോ ദോഷമാണോ?
"തൊഴില്‍ മന്ത്രി അലക്സാണ്ടര്‍ ഷൈ്വറ്റ്സര്പറയുന്നത് സാമ്പത്തിക മാന്ദ്യം നേരിടുന്ന കമ്പനികളെ സഹായിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ഈ മാറ്റം എന്നാണ്. എന്നാല്‍ ഇത് നമ്മുടെ മലയാളികളെ എങ്ങനെ ബാധിക്കും? രണ്ട് വശങ്ങളും നമുക്ക് നോക്കാം."
മലയാളികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍
പുതുതായി വരുന്നവര്‍ക്ക് (Job Seekers & Students) പെട്ടെന്ന് ജോലി കിട്ടും: ജര്‍മ്മനിയിലേക്ക് പഠിക്കാന്‍ വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും, ജോബ് സീക്കര്‍/ഓപ്പര്‍ച്യൂണിറ്റി കാര്‍ഡ് (Chancenkarte) വഴി വരുന്നവര്‍ക്കും ഇത് വലിയൊരു അവസരമാണ്. സ്ഥിരം ജോലി (Unbefristet) നല്കാന് മടിക്കുന്ന കമ്പനികള്‍ ഇനി ധൈര്യമായി 4 വര്‍ഷത്തെ കരാറില്‍ മലയാളികളെ നിയമിക്കാന്‍ മുന്നോട്ടുവരും.
ഐ.ടി, എഞ്ചിനീയറിംഗ് തുടക്കക്കാര്‍ക്ക് (Freshers) നേട്ടം: തുടക്കക്കാര്‍ക്ക് ജര്‍മ്മന്‍ വിപണിയില്‍ കാലുറപ്പിക്കാനും, വിസ പുതുക്കാനും ഈ 4 വര്‍ഷത്തെ കരാര്‍ വലിയ സഹായമാകും.
ബേക്കറി, ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് അധിക വരുമാനം: ഞായറാഴ്ചകളിലെ ജോലി സമയം കൂട്ടുന്നത് വഴി ഈ മേഖലകളില്‍ പാര്‍ട്ട് ടൈം/ഫുള്‍ ടൈം ജോലി ചെയ്യുന്ന മലയാളികള്‍ക്ക് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാനും അധിക വരുമാനം നേടാനും സാധിക്കും.
മലയാളികള്‍ ശ്രദ്ധിക്കേണ്ട വെല്ലുവിളികള്‍:
സ്ഥിരം ജോലി (Permanent Contract) ലഭിക്കാന്‍ താമസിക്കും: ജര്‍മ്മന്‍ തൊഴിലാളി യൂണിയനായ DGB ഇതിനെ വിശേഷിപ്പിക്കുന്നത് "4 വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ്" എന്നാണ്. സ്ഥിരം കരാര്‍ (Unbefristet) കിട്ടാന്‍ 4 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നത് പെര്‍മനന്റ് റെസിഡന്‍സി (Niederlassungserlaubnis), ഭവന വായ്പ (Home Loan) എന്നിവ എടുക്കാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്ക് ചെറിയൊരു ആശങ്കയുണ്ടാക്കിയേക്കാം.
ഉയര്‍ന്ന തസ്തികയിലുള്ള ഐ.ടി/മാനേജ്മെന്റ് മലയാളികള്‍ക്ക്: 1.80 ലക്ഷം യൂറോയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന സീനിയര്‍ പ്രൊഫഷണലുകള്‍ക്ക് പഴയതുപോലെ പൂര്‍ണ്ണമായ തൊഴില്‍ സുരക്ഷ ഉണ്ടാകില്ല; കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്കി ഒഴിവാക്കാന്‍ എളുപ്പമാകും.
നഴ്സിംഗ് / ആരോഗ്യ മേഖലയെ ബാധിക്കുമോ? ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന നഴ്സിംഗ്, കെയര്‍ (Pflege) മേഖലകളില്‍ കടുത്ത ജീവനക്കാരുടെ ക്ഷാമമുള്ളതിനാല്‍, അവിടെ മിക്കവാറും സ്ഥിരം നിയമനങ്ങള്‍ (Unbefristet) തന്നെയാണ് തുടരുക. അതിനാല്‍ നഴ്സുമാരെ ഇത് ദോഷകരമായി ബാധിക്കാന്‍ സാധ്യത കുറവാണ്.
"ചുരുക്കത്തില്‍, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജര്‍മ്മനിയില്‍ തൊഴിലവസരങ്ങള്‍ കുറയാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത ഒരു പ്രായോഗിക തീരുമാനമാണിത്. പുതുതായി ജര്‍മ്മനിയിലേക്ക് വരുന്ന മലയാളികള്‍ക്ക് ജോലി ലഭിക്കാന്‍ ഇത് വഴിതുറക്കുമ്പോള്‍, സ്ഥിരം കരാറിനായി അല്പം കൂടി കാത്തിരിക്കേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം.

Comments: