തടസ്സങ്ങളെ അതിജീവിച്ച നിയമജീവിതം
തമിഴ് വംശജരായ മാതാപിതാക്കളുടെ മകളായി ജനിച്ച നവി പിള്ള, കടുത്ത വര്‍ണ്ണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലാണ് വളര്‍ന്നത്. കറുത്ത വര്ഗ്ഗക്കാരിയായതുകൊണ്ട് മാത്രം കോടതികളില്‍ പ്രവേശനം വിലക്കപ്പെട്ട കാലമുണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ ആ പ്രതിസന്ധികളൊന്നും അവരുടെ ഇച്ഛാശക്തിയെ തളര്‍ത്തിയില്ല. നാറ്റാല്‍ സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍, തുടര്‍ന്ന് ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
1967~ല്‍ നാറ്റാലില് സ്വന്തമായി ലോ ഫേം ആരംഭിക്കുന്ന ആദ്യ വര്‍ണ്ണവിവേചന ഇതര വനിതയായി അവര്‍ ചരിത്രമെഴുതി. അക്കാലത്ത് വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ രാഷ്ട്രീയ തടവുകാര്‍ക്കും ആക്ടിവിസ്ററുകള്ക്കും വേണ്ടി ധീരമായി വാദിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി 1992~ല്‍ 'ഈക്വാലിറ്റി നൗ' (Equality Now) എന്ന സംഘടനയ്ക്കും അവര്‍ രൂപം നല്കി.
അന്താരാഷ്ട്ര കോടതികളിലെയും യു.എന്‍ തലത്തിലെയും സേവനങ്ങള്‍
ദക്ഷിണാഫ്രിക്കന്‍ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി അവര്‍ നിയമിതയായി.റുവാണ്ടന്‍ നരഹത്യയിലെ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ ജഡ്ജിയായും (പിന്നീട് പ്രസിഡന്റായും) സേവനം അനുഷ്ഠിച്ചു.അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും (ICC) അവര്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.2008 മുതല്‍ 2014 വരെ യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (UN Human Rights Chief) പദവി അലങ്കരിച്ച ആദ്യ വനിതയുമാണ് നവി പിള്ള.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും നല്കിയ അമൂല്യ സംഭാവനകളാണ് നവി പിള്ളയെ തേടി ഈ ഉയര്‍ന്ന നൊബേല്‍ പുരസ്കാരമെത്തിച്ചത്.

Comments: