റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി

News Photo 1 - Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026
റേഗെന്‍സ്ബുര്‍ഗ്: ജര്‍മ്മനിയിലെ ബയേണ്‍ റീജിയണിലെ സീറോ മലബാര്‍ യുവജനങ്ങളെ വിശ്വാസത്തിലും ആത്മീയതയിലും ഒന്നിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (SMYM) ബയേണ്‍ റീജിയണല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ റേഗെന്‍സ്ബുര്‍ഗ് സെന്റ് സിസിലിയ ദേവാലയത്തില്‍ സംഘടിപ്പിച്ച നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ശ്രദ്ധേയമായി. ബയേണ്‍ മേഖലയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നുമായി 230~ഓളം യുവതീയുവാക്കളാണ് ആത്മീയ ഉണര്‍വ് പകര്‍ന്നുനല്‍കിയ ഈ സംഗമത്തില്‍ ഒത്തുചേര്‍ന്നത്.
News Photo 2 - Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026
ആത്മീയ ചൈതന്യം പകര്‍ന്ന് സംഗമം:

യൂറോപ്പിലെ സീറോ മലബാര്‍ യൂത്ത് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ സംഗമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. യുവമനസ്സുകളെ സ്പര്‍ശിച്ച ആത്മീയ പ്രഭാഷണങ്ങള്‍, സംഗീതരാത്രി (Musical Night), ആരാധനയും സ്തുതിപ്പുകളും (Praise & Worship), വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, യുവജനങ്ങള്‍ക്കായി ഒരുക്കിയ വിവിധ കര്‍മ്മപദ്ധതികള്‍ (Activities) എന്നിവ നൈറ്റ് വിജിലിന് സവിശേഷമായ ആത്മീയ ഉണര്‍വ് പകര്‍ന്നു.
News Photo 3 - Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026
എസ്.എം.വൈ.എം ബയേണ്‍ യൂത്ത് ഡയറക്ടര്‍ ബി.ജി.ആര്‍ ഫാ. ആന്റണി കൂട്ടുമ്മേല്‍, ജോസഫ് വില്ലന്താനത്ത്, ആനിമേറ്റര്‍ സിസ്ററര്‍ മരിയ സി.എം.സി, ബവേറിയ റീജിയണല്‍ കോര്‍ഡിനേറ്റര്‍ കുര്യാക്കോസ് മര്‍ക്കോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് യുവജനങ്ങളെ അഭിസംബോധന ചെയ്യുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ബവേറിയയിലെ വിവിധ മലയാളി കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള വൈദികരും സന്യസ്തരും സംഗമത്തില്‍ സന്നിഹിതരായിരുന്നു.

പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും വിശ്വാസവും സഭാപാരമ്പര്യങ്ങളും മുറുകെപ്പിടിച്ച് മുന്നേറാന്‍ യുവതലമുറയ്ക്ക് പ്രചോദനമേകുന്നതായിരുന്നു റേഗെന്‍സ്ബുര്‍ഗില്‍ നടന്ന ഈ സംഗമം. സൗഹൃദവും ഒത്തൊരുമയും ഊട്ടിയുറപ്പിച്ച ഈ കൂട്ടായ്മ പങ്കെടുത്ത മുഴുവന്‍ യുവജനങ്ങളിലും അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.
News Photo 5 - Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026
- dated 18 Oct 2026

Comments:

Keywords: Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026 Germany - Otta Nottathil - smym_bayern_region_night_vigil_prays_party_oct_9_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും
frue_start_rente_feur_kinder_in_Germany_goverment_plan_oct_16_2026
ജര്‍മനി കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക പെന്‍ഷന്‍ പദ്ധതി ; 'ഫ്രൂയിസ്ററാര്‍ട്ട് റെന്റെ'ക്ക് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആറ് വയസ്സ് മുതല്‍ അക്കൗണ്ടിലേക്ക് പണം
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു