Today: 20 Nov 2019 GMT   Tell Your Friend
Advertisements
റഷ്യയ്ക്കും ചൈനയ്ക്കും പോംപിയോയുടെ രൂക്ഷ വിമര്‍ശനം
Photo #1 - Germany - Otta Nottathil - 91120196pompeo

ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റഷ്യയ്ക്കും ചൈനയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വര്‍ത്തമാനകാലത്തിന്റെ അപകടങ്ങള്‍ നേരിടാന്‍ നാറ്റോ ശക്തിപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വന്തം ജനതയെ അടിച്ചമര്‍ത്താന്‍ ചൈന ഉപയോഗിച്ചു വരുന്ന മാര്‍ഗങ്ങള്‍ പഴയ പൂര്‍വ ജര്‍മനിയില്‍ ഉണ്ടായിരുന്നതിനു സമാനമാണ്. റഷ്യയാകട്ടെ, അയല്‍ രാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറുകയും എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയുമാണു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നാറ്റോയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയാണെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതു ചിരിച്ചു തള്ളുകയാണ് പോംപിയോ ചെയ്തത്. നേരത്തെ, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും മാക്രോണിന്റെ പ്രസ്താവന തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, എഴുപതു വര്‍ഷത്തിനിപ്പുറം നാറ്റോ ഇനിയും വളരാനും പരിവര്‍ത്തനം ചെയ്യപ്പെടാനുമുണ്ടെന്ന് പോംപിയോ സമ്മതിച്ചു.
- dated 08 Nov 2019


Comments:
Keywords: Germany - Otta Nottathil - 91120196pompeo Germany - Otta Nottathil - 91120196pompeo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120192sick
ജര്‍മനിയില്‍ വച്ച് അസുഖം ബാധിച്ചാല്‍? Recent or Hot News
തുടര്‍ന്നു വായിക്കുക
201120191smoking
പുകവലി പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
191120192waste
ജര്‍മനിയിലെ പാക്കേജിങ് വേസ്ററില്‍ റെക്കോഡ് വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
191120191women
ജര്‍മനിയിലെ ഐടി ജോലികളില്‍ 85 ശതമാനവും പുരുഷന്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120197is
തുര്‍ക്കിയില്‍ നിന്നു നാടുകടത്തിയ ജര്‍മന്‍ ഐഎസ് ഭീകരര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181120196kebab
വലതു തീവ്രവാദികളുടെ ആക്രമണത്തിനിരയായ കബാബ് ഷോപ്പ് ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു
തുടര്‍ന്നു വായിക്കുക
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us