Today: 14 Nov 2019 GMT   Tell Your Friend
Advertisements
മാധ്യമ പ്രതിനിധികളെ സ്വാഗതം ചെയ്ത് ഫൊക്കാന
Photo #1 - America - Associations - foccana_news_from_john_p_john
ടൊറേന്റോ: കാനഡയിലെ ടൊറേന്റോയില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെ നടക്കുന്ന രാജ്യാന്തര കണ്‍വന്‍ഷന് അമേരിക്കയിലെ മാധ്യമ പ്രതിനിധികളെ സ്വാഗതം ചെയ്ത് ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി.ജോണ്‍.

സോഷ്യല്‍ മീഡിയകളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടേയും തള്ളിക്കയറ്റമില്ലാത്ത കാലത്തും അമേരിക്കന്‍ മലയാളികള്‍ക്ക് താങ്ങും തണലുമായി നിന്നവരാണ് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍. എനിക്കവരെ മാധ്യമപ്രവര്‍ത്തകര്‍ എന്നു വിളിക്കാനാവില്ല, അവര്‍ മാധ്യമസുഹൃത്തുക്കളാണ്. തുടക്കം മുതല്‍ ഇന്നുവരെ മാധ്യമ സുഹൃത്തുക്കളുമായി സ്നേഹവും ആദരവും നെയ്തെടുക്കാന്‍ ഫൊക്കാനയുടെ എല്ലാ നേതൃത്വവും ശ്രമിച്ചിരുന്നു. അതിലൊരു വിട്ടുവീഴ്ചയും ഞങ്ങള്‍ കാട്ടിയിരുന്നില്ല. ആദ്യ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ നടന്നപ്പോള്‍ അതിനു തിരി തെളിച്ചത് അമേരിക്കന്‍ മാധ്യമരംഗത്തെ കുലപതി രാജന്‍ മാരേട്ട് ആണ്. തകഴി ശിവശങ്കരപ്പിള്ളയെപ്പോലുള്ള സാഹിത്യ മഹാരഥന്‍മാരെ അമേരിക്കയിലെത്തിച്ചത് അക്ഷര ബഹുമാനം കൊണ്ടാണ്. ഫൊക്കാനയുടെ എക്കാലത്തെയും മികച്ച കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടന്നത് ഇന്ത്യ പ്രസ് ക്ളബിന്റെ ജെ. മാത്യു പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. ഓരോ കണ്‍വന്‍ഷനും കേരളത്തില്‍നിന്നു മാധ്യമ പ്രതിനിധികളെ ക്ഷണിച്ച് അവരോടൊപ്പംനിന്ന് മാതൃനാടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍ ശ്രമിച്ചതും അത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചതും കഴിഞ്ഞ രണ്ടു വര്‍ഷം ഫൊക്കാനയുടെ എല്ലാ പരിപാടികളും യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഇവിടുത്തെ മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിച്ചതും മറക്കാനാകില്ല.

ഫൊക്കാന ഇത്രവലുതായത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണകൊണ്ടാണ്. അതിനാല്‍ ടൊറേന്റോയില്‍ നടക്കുന്ന ഫൊക്കാനയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് എല്ലാ മാധ്യമപ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതായി ജോണ്‍ പി.ജോണ്‍ പറഞ്ഞു.
- dated 08 Jun 2016


Comments:
Keywords: America - Associations - foccana_news_from_john_p_john America - Associations - foccana_news_from_john_p_john,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us