Today: 18 Oct 2021 GMT   Tell Your Friend
Advertisements
വാക്സിനെടുക്കാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എയര്‍ലൈനുകള്‍
Photo #1 - America - Otta Nottathil - 9920215airline
വാഷിങ്ടണ്‍: വാക്സിനെടുക്കാത്ത പിരിച്ചുവിടുകയോ വേതനമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്യുമെന്ന് എയര്‍ലൈനുകള്‍. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെസ്ററ്ജെറ്റും യു.എസിലെ യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 24നകം വാക്സിന്‍ സ്ററാറ്റസ് അറിയിക്കാന്‍ ജീവനക്കാരോട് വെസ്ററ്ജെറ്റ് നിര്‍ദേശിക്കുന്നുണ്ട്. ഒക്ടോബര്‍ 30നകം എല്ലാ ജീവനക്കാരോടും വാക്സിനെടുക്കാനും കമ്പനി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 27നകം വാക്സിനെടുക്കണമെന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ നിര്‍ദേശം. ആരോഗ്യപ്രശ്നങ്ങള്‍ മതപരമായ വിശ്വാസങ്ങള്‍ എന്നിവ മൂലം വാക്സിനെടുക്കാത്തവര്‍ക്ക് ഇതിനായി അഞ്ചാഴ്ച കൂടി അനുവദിക്കും. വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കുന്നു.

വാക്സിനെടുക്കാത്ത ജീവനക്കാരില്‍ നിന്നും 200 ഡോളര്‍ സര്‍ചാര്‍ജ് ഈടാക്കുമെന്ന് ഡെല്‍റ്റ എയറും പറഞ്ഞു. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് നിരവധി പേരാണ് യു.എസില്‍ രോഗബാധിതരാവുന്നത്. ഇതിനിടെയാണ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി വിമാന കമ്പനികള്‍ രംഗത്തെത്തുന്നത്.
- dated 09 Sep 2021


Comments:
Keywords: America - Otta Nottathil - 9920215airline America - Otta Nottathil - 9920215airline,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us