റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഈ പ്രചരണത്തില്‍ പങ്കുണ്ടെന്നതാണ് കൗതുകകരം. പ്രാദേശിക ലിഥിയം നിക്ഷേപം ഖനനം ചെയ്യാന്‍ കോര്‍പ്പറേഷനുകളെ അനുവദിക്കുന്നതിന്‍ നിര്‍മിച്ച കൊടുങ്കാറ്റായിരുന്നു ഹെലന്‍ എന്നതാണ് ഏറ്റവും പുതിയ ആരോപണം. രാജ്യത്തെ കുടിയേറ്റക്കാരെ സഹായിക്കാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം ഫെഡറല്‍ ഡിസാസ്ററര്‍ ഫണ്ട് ഉപയോഗിച്ചതാണ് മറ്റൊരു ആരോപണം. ശുചീകരണത്തിനിടെ ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ ബോധപൂര്‍വം ഉപേക്ഷിക്കുന്നുവെന്നാണ് വേറൊന്ന്.
കാലാവസ്ഥ നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിയും. അത് കള്ളമാണെന്നും അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും പറയുന്നത് പരിഹാസ്യമാണ്~ റിപ്പബ്ളിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ എക്സില്‍ പോസ്ററ് ചെയ്തു. ഈ നൂറ്റാണ്ടില്‍ യു.എസിലെ ഏറ്റവും മാരകമായ ഹെലന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനും വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്കും ഇടയിലാണ് ഈ വിവാദം.
ആരോപണം നേരിടാന്‍ വൈറ്റ് ഹൗസ് തന്നെ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി തെറ്റായ വിവരങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് ആഹ്വാനം. അടിയന്തര ദുരന്ത സഹായം കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ ചെലവഴിച്ചുവെന്നും ദുരിതാശ്വാസ ഫണ്ട് ഒരു ക്ളെയിമിന് 750 ഡോളറായി പരിമിതപ്പെടുത്തുമെന്നുമുള്ള ആരോപണങ്ങള്‍ കളവാണെന്നും വിശദീകരണം.
യുഎസില്‍ ആഞ്ഞടിച്ച ഹെലന്‍ കൊടുങ്കാറ്റില്‍ 225 പേരെങ്കിലും മരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് കരുതുന്നു. നോര്‍ത്ത് കരോലിനയിലെ കാണാതായവരുടെ 75 കേസുകള്‍ വരും. ഏകദേശം പത്ത് ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതിയില്ലെന്നും അധികൃതര്‍ പറയുന്നു.

Comments: