ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാര്‍ക്കോ റൂബിയോയെ സ്റേററ്റ് സെക്രട്ടറിയും മൈക്ക് വോള്‍ട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്കിനെയും രാമസ്വാമിയെയും തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ സൗഹൃദം പുലര്‍ത്തുന്ന വ്യവസായിയാണു മസ്ക്.
ഇരുവരും ചേര്‍ന്ന് ഉദ്യോഗസ്ഥ ആധിപത്യം തകര്‍ക്കുകയും അനാവശ്യ നിയന്ത്രണങ്ങളും പാഴ്ച്ചെലവും കുറയ്ക്കുകയും ചെയ്യുമെന്നു ട്രംപ് പറഞ്ഞു. ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കാനും ഇത് അത്യന്താപേക്ഷിതമാണ്. സേവ് അമെരിക്ക മൂവ്മെന്റിനും ഇതു കരുത്താകുമെന്നു ട്രംപ് പറഞ്ഞു. താന്‍ സേവനത്തിനു തയാറാണെന്നു മസ്ക് പ്രതികരിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തെ മലിനമാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം. 2016ലെ ആദ്യ ട്രംപ് ഭരണത്തില്‍ ഉപദേശക സമിതി അംഗമായിരുന്നു മസ്ക്.

Comments: