യുഎസിലെ കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെന്നും മസ്ക്. ജനസംഖ്യ കൂടുതലുള്ള യുഎസിലെ കാലിഫോര്‍ണിയയില്‍ ഏകദേശം 39 ദശലക്ഷം നിവാസികള്‍ താമസിക്കുന്നുണ്ട്. അവരില്‍ 16 ദശലക്ഷത്തിലധികം പേര്‍ നവംബര്‍ 5 ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നു. മെയില്‍~ഇന്‍ വോട്ടുകളെ ആശ്രയിക്കുന്നത് മൂലമാണ് വോട്ടെണ്ണി തീര്‍ക്കാന്‍ കാലതാമസം വരുന്നതെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, മുന്‍പ് വോട്ടിങ് മെഷീനുകളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് മസ്ക്. വോട്ടിങ് മെഷീനുകളില്‍ കൃത്രിമം ഒഴിവാക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും പേപ്പര്‍ ബാലറ്റാണു നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Comments: