Today: 04 Dec 2024 GMT   Tell Your Friend
Advertisements
രത്തന്‍ റാറ്റാജി പകരം വെയ്ക്കാനില്ലാത്ത വ്യക്ത്തിത്വത്തിന്റെ ഉടമ: ഗ്ളോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍
Photo #1 - America - Otta Nottathil - ratan_tata_global_indian_council
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ചരിത്രത്തിലെ വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ ഗ്ളോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഗ്ളോബല്‍ ക്യാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. സമഗ്രതയോടും അനുകമ്പയോടും അചഞ്ചലമായ പ്രതിബദ്ധതയോടും കൂടി അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ടു ഇന്ത്യന്‍ വ്യവസായരംഗത്ത് വന്‍ കുതിപ്പുകള്‍ കൊണ്ടുവന്ന മഹത്വ്യക്തി ആയിരുന്നു എന്ന് ഗ്ളോബല്‍ പ്രസിഡന്റ് പി. സി. മാത്യു അനുസ്മരിച്ചു.

ധാര്‍മ്മിക മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും, ബിസിനസ്സിനെ സമൂഹനന്മയ്ക്കായി ഒരു ശക്തിയായി ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും, സംരംഭകരുടെയും കോര്‍പ്പറേറ്റ് നേതാക്കളുടെയും തലമുറകള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും പകര്‍ന്നു നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ സങ്കീര്‍ണതകള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ഒരു ലക്ഷം രൂപയുടെ കാര്‍ സൃഷ്ടിച്ചെടുത്തത് തന്നെ തന്റെ കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ചെറുത് മുതല്‍ വിലയേറിയ കാറുകളും വിമാനങ്ങളും വരെയുള്ള എല്ലാ വ്യവസായങ്ങളിലും ടാറ്റ ഗ്രൂപ്പിന് നൂതനമായ നേട്ടങ്ങളായി തന്നെ കണക്കാക്കാവുന്നതാണ്.

ക്ഷയിച്ചുകൊണ്ടിരുന്ന എയര്‍ ഇന്‍ഡ്യാ വിമാനക്കമ്പനിയെ പുതുജീവന്‍ പകര്‍ന്നു മുന്‍ നിരയിലേക്ക് കൊണ്ടുവന്നതിന്റെ അഭിമാനകരമായ നേട്ടം രത്തന്‍ജിക്ക് അവകാശപ്പെട്ടതാണ്. നേതൃത്വത്തിനും ധാര്‍മ്മികതയ്ക്കും ജീവകാരുണ്യത്തിനും അദ്ദേഹം പ്രശസ്തനായിരുന്നു. 2008~ല്‍, ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ അദ്ദേഹത്തിന് ലഭിച്ചു.

ദുഷ്കരമായ സമയങ്ങളെ നേരിടാന്‍ സംഘടനകള്‍ തങ്ങളുടെ ജീവനക്കാരോടൊപ്പം ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഭാരങ്ങളും ഉത്തരവാദിത്വവും പങ്കിടാനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കുക, അവര്‍ക്ക് ഇടവേളകള്‍ നല്‍കുക, സാധ്യമായ വഴികളില്‍ പിന്തുണ നല്‍കുക എന്നിവ പ്രധാനമാണ് എന്ന പ്രമാണങ്ങളെ പ്രാവര്‍ത്തികമാക്കിയ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു രത്തന്‍ജി എന്ന്ഗ്ളോ ബല്‍ ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് പ്രൊഫെസ്സര്‍ ജോയ് പല്ലാട്ടുമഠം, ട്രഷറി ഡോക്ടര്‍ താര ഷാജന്‍, ടോം കോലത്ത്, ഗ്ളോബല്‍ ഗുഡ് വില്‍ അംബാസഡര്‍ ഡോക്ടര്‍ ജിജാ മാധവന്‍ ഹാരിസിങ്, പ്രൊഫ. കുരിയന്‍ തോമസ്, പ്രൊഫ കെ. പി. മാത്യു, പ്രൊഫസര്‍ മാത്യു വര്ഗീസ്, ഡോക്ടര്‍ രാജ് മോഹന്‍ പിളൈ്ള, മറിയാമ്മ ഉമ്മന്‍, ഡോക്ടര്‍ ടി. പി. നാരായണന്‍ കുട്ടി, ഗ്ളോബല്‍ വിമന്‍സ് സെന്റര്‍ ഓഫ് എക്സെല്ലന്‍സ് ചെയര്‍ സൂസമ്മ ആന്‍ഡ്രൂസ്, കള്ളിക്കാട് ബാബു, ഉഷ ജോര്‍ജ്, ഡോക്ടര്‍ മാത്യു ജോയ്സ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

1991 നും 2012 നും ഇടയില്‍ 21 വര്‍ഷക്കാലം വ്യാപകമായി അറിയപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ അമരത്ത് രത്തന്‍ജി ഉണ്ടായിരുന്നു. അദ്ദേഹത്തിന് കീഴില്‍ ഗ്രൂപ്പിന്റെ ലാഭം 50 മടങ്ങ് വര്‍ദ്ധിച്ചു. ടാറ്റയുടെ വരുമാനത്തിന്റെ 66 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുകൊണ്ടു, തന്റെ കാര്‍മേഖല ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു , അതിനാല്‍ സ്വയം ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുന്ന ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹംഉള്‍പെട്ടിരുന്നില്ല.

ഏതൊരു സംഘടനയെയും പ്രചോദിപ്പിക്കുന്ന
രത്തന്‍ജിയുടെ പ്രസിദ്ധമായ ഉദ്ധരണി പറയുന്നു "നേതൃത്വം ഉത്തരവാദിത്തം ഏറ്റെടുക്കലാണ്, ഒഴികഴിവുകള്‍ പറയുകയല്ല." "മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലിലെ ദയ, സഹാനുഭൂതി, അനുകമ്പ എന്നിവയുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്.". അതുകൊണ്ടാണ് ടാറ്റയുടെ വരുമാനത്തിന്റെ 66% ചാരിറ്റിയിലേക്ക് പോകുന്നത്. അതിനാല്‍ ഏറ്റവും പുതിയ സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.

അദ്ദേഹത്തിന്റെ മാതൃകാ ജീവിതം, നേതൃഗുണങ്ങള്‍, പരോപകാരം, ദയ എന്നിവ ജീവിതകാലത്ത് ടാറ്റ എന്ന പേര് കേള്‍ക്കുന്ന എല്ലാവര്‍ക്കും പ്രചോദനം നല്‍കും ഒപ്പം മാതൃക ആക്കാവുന്നതാണെന്നും ഗ്ളോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ക്യാബിനറ്റ് വിലയിരുത്തി.
- dated 11 Oct 2024


Comments:
Keywords: America - Otta Nottathil - ratan_tata_global_indian_council America - Otta Nottathil - ratan_tata_global_indian_council,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us