2020 ല്‍ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് മൈക്കല്‍ ഗാര്‍ഷ്യ എന്ന യുവാവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. ഓര്‍ഡര്‍ എടുക്കുന്നതിനിടയില്‍ ജീവനക്കാരന്‍റെ ശരീരത്തിലേക്ക് ചൂടുളള കോഫി മറിയുകയും ജനനേന്ദ്രിയത്തിന് ഉള്‍പ്പെടെ ഗുരുതരമായ പൊളളലേല്‍ക്കുകയുമായിരുന്നു.
യുവാവിന്‍റെ ജനനേന്ദ്രിയത്തിലെ നാഡീക്ഷതത്തിനും ഇത് കാരണമായിട്ടുണ്ട്. പൊളളലേറ്റപ്പോള്‍ ജീവനക്കാരന് നല്‍ക്കേണ്ട ശ്രദ്ധ പോലും സ്ററാര്‍ബക്സ് നല്‍കിയിട്ടില്ല. അത് യുവാവിന്‍റെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയെന്ന് കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരന്‍ അനുഭവിക്കേണ്ടിവന്ന ശാരീരിക വേദന, മാനസിക ക്ളേശം, അപമാനം, വൈകാരിക ക്ളേശങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
എന്നാല്‍, കോടതിവിധിയെ അംഗീകരിക്കാന്‍ കഴിയില്ല എന്ന് സ്ററാര്‍ബക്സ് വ്യക്തമാക്കി. മേല്‍ക്കോടതിയില്‍ നിലവിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

Comments: