ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇരുവരുടെയും ഓഫിസുകള്‍ തയാറായിട്ടില്ല. എത്രയും പെട്ടെന്ന് ഇസ്രായേല്‍ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യുദ്ധത്തിനു ശേഷം ഗാസയുടെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിലും 101ബന്ദികളെ കൈമാറിയാലുടന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ഡീല്‍ അംഗീകരിക്കാന്‍ നെതന്യാഹു തയാറായിട്ടില്ല.
താന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുമ്പ് ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് ജൂലൈയിലെ റിപ്പബ്ളിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ മുതല്‍ ട്രംപും നെതന്യാഹുവും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. രണ്ട് ദിവസംമുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നതായി കഴിഞ്ഞാഴ്ച ട്രംപ് പറഞ്ഞിരുന്നു.

Comments: