Today: 14 Jun 2021 GMT   Tell Your Friend
Advertisements
കോണ്‍ഗ്രസ്സില്‍ ആദര്‍ശത്തിന്റെ സുധീര ദിനങ്ങള്‍ എത്ര നാള്‍ ?
Photo #1 - America - Samakaalikam - article_sholy_sudheeran
വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ, കേരളത്തിലെ കോണ്‍ഗ്രസിലും ഒരു ആദര്‍ശത്തിന്റെ പ്രതിഛായ കൈവന്നിരിക്കുന്നു. സൂധീരന്‍ പേരുപോലെ തന്നെ സുധീരമായ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയും, സത്യസന്ധതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയുമാണ്. സുധീരന്റെ ഈ ഗുണങ്ങളെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനും ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണണം. പക്ഷേ , കഴിഞ്ഞ കുറച്ചു കാലമായ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തെ മലിമസമാക്കിക്കൊണ്ടിരുന്ന സരിത, ശാലു, സലിംരാജ് തുടങ്ങി എല്ലാ ഏടാകൂടങ്ങളില്‍ നിന്നും താല്കാലികമായ ഒരു വിടുതല്‍ സൂധീരന്റെ പ്രവേശനത്തോടെ സാധിച്ചിരിക്കുന്നു. പക്ഷേ ഇത് എത്ര നാള്‍ ?

ഉമ്മല്‍ ചാണ്ടിയുടെയും , രമേശ് ചെന്നിത്തലയുടെയും നോമിനിയെ നിഷ്കരുണം തള്ളിക്കൊണ്ട് , രാഹുല്‍ ഗാന്ധി നേരിട്ട് സൂധീരനെ കെ.പി.സി.സി പ്രസിഡണ്ടാക്കിയത് എ, ഐ ഗ്രൂപ്പുകളില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. സുധീരന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നിന്നത് വരാന്‍ പോകുന്ന കൊടുങ്കാറ്റിന്‍ തുടക്കം മാത്രം. കെ.പി.സി.സി പ്രസിഡണ്ടിന്റെ നിയമനം ചാനല്‍ വാര്‍ത്തയിലൂടെ അറിയേണ്ടി വന്നതില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായ അപമാനം ചെറുതല്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന അപ്രമാധിത്യം തകര്‍ത്ത ഹൈക്കമാന്റ് നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിയേക്കും.

രാഷ്ട്രീയത്തില്‍ ആദര്‍ശക്കാരെ സൃഷ്ടിക്കുന്നതിലും ഹിംസിക്കുന്നതിലും മുഖ്യാധാരം മാധ്യമങ്ങള്‍ക്ക് വലയൊരു പങ്കുണ്ട്. ഏതു വ്യക്തിയുടെയും , പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ആദര്‍ശ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊതു ജനത്തിന് എത്തിക്കുന്നത്, പത്രമാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ നിലപാടു മാറ്റങ്ങള്‍ , ചിലപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ ആദര്‍ശ പ്രതിഛായയെ പ്രതികൂലമായ ബാധിച്ചേക്കാം. ഉദാഹരണമായി , പിണറായി വിജയന്‍ സി.പി.എം സെക്രട്ടറി ആകുന്നതുവരെ , അദ്ദേഹം ആദര്‍ശം രാഷ്ട്രീയക്കാരനും, കഴിവുള്ള മന്ത്രിയെന്നും, പോരാട്ടങ്ങളിലെ അദ്ദേഹത്തിന്റെ ത്യാഗങ്ങളെപ്പറ്റിയും വിവരിച്ചിട്ടുള്ള മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങള്‍ പിന്നീട് ചുവടു മാറ്റ ചവുട്ടി. കാരണം ഈ പത്രങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ തന്നെ. അന്നുവരെ വെട്ടി നിരത്തുന്നവന്‍ എന്ന് പ്രതിഛായ മാത്രം നല്‍കിയിരുന്ന അച്ചുതാനന്ദനെ ആദര്‍ശ പുരുഷനാക്കിയതും ഇതേ പത്രക്കാര്‍ .

അതുപോലെ , ഇതുവരെ സുധീരന്റെ ആദര്‍ശങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്ന മുഖ്യാധാര പത്രങ്ങളായ മനോരമയും, ദീപികയും, മാതൃഭൂമിയും , സുധീരനെ കൈവിട്ടാല്‍ , അദ്ദേഹത്തിനും പിണറായിയുടെ അവസ്ഥ വരാം. പിണറായി പിടിച്ചു നിന്നു, പക്ഷേ സുധീരന് അതിനാകുമോ . .. മനോരമ, ഉമ്മന്‍ ചാണ്ടിയെ വിട്ടിട്ട് സുധീരനെ നന്നാക്കാന്‍ ഒരിക്കലും പോകില്ല. മനോരമ അതിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്. സുധീരന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ഉമ്മന്‍ ചാണ്ടിയെ അപലപിക്കാനും മനോരമ ഉള്‍പ്പെടെ മുഖ്യാധാര പത്രങ്ങള്‍ മുതിര്‍ന്നില്ലായെന്നും കൂട്ടി വായിക്കുക. മനോരമ ഒരു പടികൂടി കടന്ന് ഭഉമ്മന്‍ ചാണ്ടിക്കൊരു മുത്തം' എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോയും ഒരു പ്രസക്തിയില്ലാത്ത ഒരു വാര്‍ത്തയും അന്നേ ദിവസം കൊടുത്തിരുന്നു. മുന്നോട്ടുള്ള സുധീരന്റെ പ്രയാണങ്ങളിലും , ഈ പത്രങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന സുധീര വിരുദ്ധ നിലപാടുകള്‍ക്കും ഒപ്പമേ നില്‍ക്കൂ. അങ്ങനെ , തുടര്‍ച്ചയായുള്ള ഈ പത്രങ്ങളുടെ വായനയിലൂടെ അറിയാതെ തന്നെ വായനക്കാരും സുധീര വിരുദ്ധ നിലപാടുകളിലേക്ക് മാറിയേക്കാം.

സൂധീരന്‍ കെ.പി.സി.സി. പ്രസിഡണ്ടായ ദിവസം , കോണ്‍ഗ്രസ് പത്രം വീക്ഷണം പുറത്തിറങ്ങിയില്ല. ഈ വാര്‍ത്ത പോലും മനോരമ തമസ്കരിച്ചു. കാരണം , ഉമ്മന്‍ ചാണ്ടി ഗ്രൂപ്പാണ് വീക്ഷണം ഭരിക്കുന്നത്, ഭരണ വിരുദ്ധ നിലപാടുകള്‍ ജനങ്ങളിലുണ്ടാക്കുന്ന , നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകം, അതിലെ ഉന്നതരുടെ പങ്ക്, വടകരയില്‍ സ്വന്തം കിടപ്പാടം നിലനിര്‍ത്താന്‍ വേണ്ടി സമരം ചെയ്ത വിമുക്ത ഭടന്റെ ജനനേന്ദ്രിയം തകര്‍ത്ത പോലീസിന്റെ ക്രൂരത തുടങ്ങി എല്ലാ വാര്‍ത്തകളും ഈ പത്രങ്ങളെല്ലാം തമസ്കരിക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുന്നത്, ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്താന്‍ വേണ്ടിയാണ്, മിറച്ച് സൂധീരനു വേണ്ടിയല്ല.

അതുകൊണ്ട് സുധീരന്‍ ആദര്‍ശത്തിന്റെ ഒരു പടി താഴേക്കിറങ്ങി , ഉമ്മന്‍ചാണ്ടിയുമായി, സാരസ്യപ്പെട്ടുപോയാല്‍ ബൂദ്ധിമുട്ടുകൂടാതെ മുന്നോട്ടു പോകാം. അല്ലെ, അദ്ദേഹം സുധീര ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നാല്‍, പണി പലഭഗത്തുനിന്നും കിട്ടും. അതുകൊണ്ട് സൂധീരന്‍ ജാഗ്രതൈ ! ! !
- dated 17 Feb 2014


Comments:
Keywords: America - Samakaalikam - article_sholy_sudheeran America - Samakaalikam - article_sholy_sudheeran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us