Today: 29 Mar 2020 GMT   Tell Your Friend
Advertisements
മരിയ ഷറപോവ കളി മതിയാക്കി
Photo #1 - America - Sports - 27220206maria
Photo #2 - America - Sports - 27220206maria
ന്യൂയോര്‍ക്ക്: അഞ്ച് വട്ടം ഗ്രാന്‍ഡ്സ്ളാം ചാംപ്യനായ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം മരിയ ഷറപോവ പ്രൊഫഷണള്‍ ടെന്നിസില്‍നിന്നു വിരമിച്ചു. അഞ്ച് ഗ്രാന്‍ഡ്സ്ളാം കൂടാതെ 36 ഡബ്ള്യൂ.ടി.എ കിരീടങ്ങളും നേടിയിട്ടുണ്ട് ഷറപോവ. 21 ആഴ്ചയോളം ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കി വച്ചിരുന്നു.

തോളിനേറ്റ പരിക്ക് കാരണം ഏറെ നാളായി കളത്തിന് പുറത്തിരിക്കുന്ന 32കാരി 2014 ല്‍ റൊളാന്‍ഡ് ഗാരോസില്‍ വെച്ചാണ് അവസാനമായി ഗ്രാന്‍ഡ്സ്ളാം കിരീടം നേടിയത്. നിലവില്‍ ലോക റാങ്കിങ്ങില്‍ 373ാം സ്ഥാനം മാത്രമാണ് ഈ റഷ്യന്‍ സുന്ദരിക്കുള്ളത്. 2020 ആസ്ട്രേലിയന്‍ ഓപണില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ ഡോന്ന വെകിചിനോട് പുറത്തായിരുന്നു.

നാലാം വയസ്സില്‍ റാക്കറ്റ് കൈയിലെടുത്ത ഷറപോവ ആറാം വയസ്സില്‍ മാര്‍ട്ടിന നവരത്ത്ലോവയുടെ മോസ്കോയിലെ ടെന്നിസ് ക്ളിനിക്കിലൂടെയാണ് വളരുന്നത്. ഇതിഹാസ താരത്തിന്‍െറ ഉപദേശ പ്രകാരം കടം വാങ്ങിയ 700 ഡോളറുമായി പിതാവ് യൂറിക്കൊപ്പം ഏഴു വയസ്സുകാരി 1994ല്‍ യു.എസിലേക്ക് പറന്നു. ആന്രെ്ദ അഗാസി, മോണിക്ക സെലസ്, അന്ന കുര്‍ണിക്കോവ എന്നിവര്‍ കളിപഠിച്ച ഫ്ലോറിഡയിലെ ഐ.എം.ജി അക്കാദമിയിലായിരുന്നു തുടര്‍ പരിശീലനം.

2004ല്‍ ലോക ഒന്നാം നമ്പര്‍ റാങ്കുകാരിയായ സെറീന വില്യംസിനെ അട്ടിമറിച്ച് വിംബ്ള്‍ഡനില്‍ കിരീടമണിഞ്ഞ് റെക്കോഡിട്ടാണ് ഷറപോവ വരവറിയിച്ചത്. എന്നാല്‍, അത് വിംബ്ള്‍ഡണിലെ പുല്‍മൈതാനത്തെ അവരുടെ ഏക കിരീടമായിരുന്നു. പിന്നീട് ആസ്ട്രേലിയന്‍ ഓപണ്‍ (2008), യുഎസ് ഓപണ്‍ (2006), ഫ്രഞ്ച് ഓപണ്‍ (2012, 2014) സ്വന്തമാക്കി. സെറീന വില്യംസിന്‍െറ ഏറ്റവും മികച്ച എതിരാളിയായി വിലയിരുത്തപ്പെട്ട അവര്‍ മൂന്ന് ഗ്രാന്‍ഡ്സ്ളാം ഫൈനലുകളിലാണ് പരാജയപ്പെട്ടത്. 2005ല്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ റഷ്യക്കാരിയെന്ന നേട്ടം സ്വന്തമായി. ഇതിനുപുറമേ 2008ല്‍ ഫെഡ് കപ്പ് കിരീടവും, 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിമെഡലും നേടി.

2007ലും 2008ലും തോളിനേറ്റ പരിക്ക് മൂലം അധികം കോര്‍ട്ടിലെത്താനായില്ല. സീസണിന്‍െറ പകുതി നഷ്ടമായ താരത്തിന് ബെയ്ജിങ് ഒളിമ്പിക്സിനുമിറങ്ങാനായില്ല. 2012ല്‍ ഫ്രഞ്ച് ഓപണ്‍ വിജയിച്ച് കരിയര്‍ ഗ്രാന്‍ഡ്സ്ളാം തികക്കുന്ന 10 വനിതാ താരങ്ങളില്‍ ഒരാളായി മാറി. 2014ലെ ഫ്രഞ്ച് ഓപണ്‍ കിരീട നേട്ടത്തിനുശേഷം തുടര്‍ച്ചയായ പരിക്കുകളായിരുന്നു. 2016ല്‍ ആസ്ട്രേലിയന്‍ ഓപണിനിടെ നിരോധിത മരുന്നായ മെലോഡിയം ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ചു. എന്നാല്‍, അപ്പീലിന്‍െറ ഫലമായി 15 മാസമായി ചുരുക്കി. പിറ്റേ വര്‍ഷം ഏപ്രിലില്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും ഒരിക്കല്‍പോലും കരിയറിന്‍െറ തുടക്കത്തിലെ മികവിലേക്കുയരാന്‍ താരത്തിനായില്ല.

കളത്തിനു പുറത്ത് തന്‍െറ സൗന്ദര്യത്തിന്‍െറ വിപണിമൂല്യം തിരിച്ചറിഞ്ഞ ഷറപോവ പരസ്യ വരുമാനത്തിലൂടെ ശതകോടികള്‍ സ്വന്തമാക്കി. 2010ല്‍ 70 ദശലക്ഷം ഡോളറിനാണ് ഷറപോവ നൈക്കിയുമായി കരാറിലെത്തിയത്. സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന താരം ലോകപ്രശസ്ത ബ്രാന്‍ഡുകളായ നൈക്കി, ടിഫാനി എന്നിവരുമായി ചേര്‍ന്ന് ഫാഷന്‍ ലോകത്ത് പുതിയ വിപ്ളവം സൃഷ്ടിച്ചു. വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ആദ്യത്തെ വനിത അംബാസഡറാണ് ഷറപോവ. എയ്വീയാന്‍, ടാഗ് ഹ്യൂവര്‍, ഹെഡ്, കാനണ്‍, കോള്‍ഹാന്‍ തുടങ്ങി നിരവധി കമ്പനികളുടെയും മുഖമായി മരിയ മാറി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം മൂന്നു കോടി ഡോളറാണ് 2015ല്‍ ഷറപോവ പരസ്യത്തിലൂടെ മാത്രം സ്വന്തമാക്കിയത്. 2012ല്‍ "ഷുഗര്‍പോവ' എന്ന പേരില്‍ മിഠായിയും ഷറപോവ വിപണിയിലിറക്കി. 20 ദശലക്ഷത്തിലധികം വിപണിമൂല്യമുള്ള ബ്രാന്‍ഡായി പില്‍ക്കാലത്തത് വളര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.
- dated 26 Feb 2020


Comments:
Keywords: America - Sports - 27220206maria America - Sports - 27220206maria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us