Today: 18 Oct 2021 GMT   Tell Your Friend
Advertisements
ഡെല്‍റ്റ വകഭേദം കൂടുതല്‍ ബാധിക്കുക യുവാക്കളെ
Photo #1 - Australia - Otta Nottathil - 10820218delta
മെല്‍ബണ്‍: കൊറോണവൈറസിന്റെ ഡെല്‍റ്റ വകഭേദം കൂടുതലായി ബാധിച്ചു കാണുന്നത് യുവാക്കളിലാണെന്നും മരണം സംഭവിക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും ഓസ്ട്രേലിയയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

ഓസ്ട്രേലിയയിലെ ന്യൂകാസില്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് പബ്ളിക് ഹെല്‍ത്തിലെ പ്രൊഫസര്‍ പീറ്റര്‍ വാര്‍ക്കിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഡെല്‍റ്റ വകഭേദം രോഗവ്യാപനം രൂക്ഷമാക്കിയ ന്യൂ സൗത്ത് വെയ്ല്‍സിലെ ജൂണ്‍ 13 മുതല്‍ ജൂണ്‍ 17 വരെയുള്ള കണക്കുകളാണ് ഗവേഷണത്തില്‍ വിശകലനം ചെയ്തത്.

ഇക്കാലയളവില്‍ 30~നും 49~നും ഇടയില്‍ പ്രായമുള്ളവരാണ് രോഗബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 30~നും 40~നും ഇടയില്‍ പ്രായമുള്ള 45 പേര്‍ ഉള്‍പ്പെടുന്നു. ഈ പ്രായത്തിലുള്ള 13 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും പഠനം വ്യക്തമാക്കുന്നു. വ്യാഴാഴ്ച ന്യൂ സൗത്ത് വെയ്ല്‍സില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ 67 ശതമാനവും 40 വയസ്സില്‍ താഴെയുള്ളവരാണ്.

എന്നാല്‍ കോവിഡ്~19 പോലെ ഡെല്‍റ്റയും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നത് മുതിര്‍ന്നവര്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നു. പ്രായമനുസരിച്ച് മരണം സംഭവിക്കാനുള്ള സാധ്യതയും വര്‍ധിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ബ്രിട്ടീഷ് പഠനത്തില്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 19~നും 29~നും ഇടയില്‍ പ്രായമുള്ളവരില്‍ 27 ശതമാനം പേര്‍ക്ക് കരള്‍, ശ്വാസകോശം, വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയതായി ഗവേഷകര്‍ വിശദീകരിച്ചു. 40 വയസ്സിനു താഴെയുള്ളവരില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരില്‍ 14 ശതമാനത്തിനും മരണം സംഭവിച്ചതായും കണ്ടെത്തലുകള്‍ തെളിയിക്കുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.
- dated 10 Aug 2021


Comments:
Keywords: Australia - Otta Nottathil - 10820218delta Australia - Otta Nottathil - 10820218delta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us