Today: 25 Apr 2026 GMT   Tell Your Friend
Advertisements
ചൈനയുമായുള്ള താരിഫ് ചര്‍ച്ചയില്‍ പുരോഗതിയെന്ന് ട്രംപ്
Photo #1 - Europe - Finance - trump_tariff_talks_progress
ജനീവ: താരിഫ് തര്‍ക്കം പരിഹരിക്കാന്‍ ചൈനയുമായി നടത്തിവരുന്ന ചര്‍ച്ചയില്‍ വന്‍ പുരോഗതിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച ജനീവയില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘം നടത്തിയ 10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

സ്വിറ്റ്സര്‍ലന്‍ഡില്‍ ചൈനയുമായി നടത്തിയ ചര്‍ച്ച വളരെ നന്നായിരുന്നു എന്നും നിരവധി കാര്യങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പലതും അംഗീകരിച്ചു. പൂര്‍ണമായി ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യമാണ് സൗഹൃദവും ക്രിയാത്മകവുമായ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ചൈനക്കും യു.എസിനും നേട്ടമുണ്ടാകുന്നതും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുവേണ്ടി ചൈനയുടെ വിപണി തുറന്നുനല്‍കുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. മികച്ച പുരോഗതി കൈവരിച്ചു എന്നും ട്രംപ്.

ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും അടങ്ങുന്ന യു.എസ് പ്രതിനിധി സംഘവും വൈസ് പ്രീമിയര്‍ ഹെ ലൈഫെങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘവും തമ്മിലുള്ള താരിഫ് ചര്‍ച്ച ഞായറാഴ്ചയും തുടര്‍ന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇരുവിഭാഗവും പുറത്തുവിട്ടിട്ടില്ല. ചൈനയുടെ ഇറക്കുമതിക്ക് യു.എസ് 145 ശതമാനം നികുതിയാണ് ചുമത്തിയത്. പകരം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 125 ശതമാനം ചുങ്കം ചൈനയും പ്രഖ്യാപിച്ചിരുന്നു.
- dated 12 May 2025


Comments:
Keywords: Europe - Finance - trump_tariff_talks_progress Europe - Finance - trump_tariff_talks_progress,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: